Recipe

മാർബിൾ കേക്ക് ഇല്ലാത്തൊരു ക്രിസ്മസൊ.?

ചേരുവകള്‍

മൈദ മാവ് :350 ഗ്രാം
ബേക്കിംഗ് പൌഡർ :4 1/2 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് :300 ഗ്രാം
മുട്ട :3 എണ്ണം
വെണ്ണ :250 ഗ്രാം
വാനില എസ്സൻസ് :1 ടീസ്പൂൺ
കൊക്കോ പൌഡർ :2 ടേബിൾ സ്പൂൺ
പിങ്ക് ഫുഡ്‌ കളർ :അല്പം

പാകം ചെയ്യുന്ന വിധം

ആദ്യമായി വെണ്ണയും പഞ്ചസാരയും യോജിപ്പിച്ച് പതപ്പിക്കണം. ഇതിൽ മുട്ട അടിച്ചത് ചേർത്ത് വീണ്ടും പതപ്പിക്കണം. ബേക്കിംഗ് പൌഡറും മൈദമാവും തമ്മിൽ കലർത്തിയത് കുറേശ്ശെ ചേർത്ത് യോജിപ്പിക്കണം.കുറച്ച് പാൽ കൂടി ഇതിൽ ചേർത്ത് വീണ്ടും യോജിപ്പിക്കണം. ഒടുവിൽ വാനില എസ്സെൻസ്‌ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അടുത്തതായി ഈ കേക്ക് മിശ്രിതത്തെ മൂന്നായി ഭാഗിക്കണം. കുറച്ച് പാലിൽ കലക്കിയ കൊക്കോ പൌഡർ ഒരു ഭാഗത്ത്‌ ചേർത്ത് യോജിപ്പിക്കണം. ഇനി രണ്ടാമത്തെ കേക്ക് കൂട്ടിൽ 1/4 ടീസ്പൂൺ പിങ്ക് ഫുഡ്‌ കളർ ചേർത്ത് യോജിപ്പിക്കണം. പിങ്ക് മിശ്രിതം, ചോക്ലേറ്റ് മിശ്രിതം, കളർ ചേർക്കാത്ത വാനില മിശ്രിതം എന്നിവ തയ്യാറാക്കി വെച്ചിരിക്കുന്ന കേക്ക് ടിന്നിൽ ഇട കലർത്തി നിരത്തണം. തുടർന്ന് ഒരു ഈർക്കിലുപയോഗിച്ചു അങ്ങോട്ടുമിങ്ങോട്ടും വരക്കണം. ഇത് ഓവനിൽ 160 ഡിഗ്രി ചൂടിൽ ഒരു മണിക്കൂർ ബേക് ചെയ്യണം.