കോഴിക്കോട്: ഡി.എം.ഒ കസേര തർക്കത്തിൽ ഒടുവിൽ തീരുമാനം. കോഴിക്കോട് പുതിയ ഡി.എം.ഒ ആശാ ദേവിയാണെന്ന് ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു. ഡിസംബര്‍ ഒമ്പതിന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നിർദേശം രണ്ടു ഡി.എം.ഒമാരെയും അറിയിച്ചു. ഡോ. രാജേന്ദ്രന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് പോകാം. സ്ഥലം മാറ്റം സംബന്ധിച്ച് ഡിസംബര്‍ ഒമ്പതിനിറങ്ങിയ ഉത്തരവോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തിങ്കളാഴ്ച ജില്ലയിൽ രണ്ടു ഡി.എം.ഒമാരാണ് ചുമതലയിൽ ഉണ്ടായിരുന്നത്. സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെത്തിയ മുൻ ഡി.എം.ഒ രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ആശ ദേവിയും. ആരോഗ്യ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റം മരവിപ്പിച്ച ട്രൈബ്യൂണൽ നടപടി അസാധുവാക്കിയെന്ന ഉത്തരവുമായാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോ. ആശാദേവി സിവിൽ സ്റ്റേഷനിലെത്തിയത്.
content highlight : kozhikode-dmo