മുംബൈ: മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കാർഷിക വിളകൾക്ക് വില ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉള്ളിമല അണിയിച്ചത്.
മന്ത്രി ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറിവരികയും, മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ മൈക്കിൽ പ്രസംഗിക്കാനും ശ്രമിച്ചു. എന്നാൽ ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു.
content highlight : farmer-garlands-maharashtra-minister-nitesh-rane-with-onions-over-price-drop