Ernakulam

കൊച്ചിയിലെ സൈബർ തട്ടിപ്പ്: സൂത്രധാരനെ അറസ്റ്റ് ചെയ്ത് പൊലീസ് | cyber-fraud-arrested

വാഴക്കാല സ്വദേശിയായ സ്ത്രീയുടെ നാലര കോടി രൂപ തട്ടിയ കേസിലാണ് നിർണായക അറസ്റ്റ്

കൊച്ചി: ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ രംഗൻ ബിഷ്ണോയി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. വാഴക്കാല സ്വദേശിയായ സ്ത്രീയുടെ നാലര കോടി രൂപ തട്ടിയ കേസിലാണ് നിർണായക അറസ്റ്റ്. കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്.

അതീവ രഹസ്യ നീക്കത്തിലൂടെയാണ് കൊച്ചി പൊലീസ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിലെ താവളം തിരിച്ചറിഞ്ഞതാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. താവളം കണ്ടെത്തിയ പൊലീസ് തിങ്കളാഴ്‌ച പുലർച്ചയോടെ സാഹസീകമായി പ്രതിയെ പിടികൂടുകയായിരുന്നു.

 

content highlight : cyber-fraud-in-kochi-arrested