Ernakulam

എൻ.സി.സി ക്യാമ്പിനിടെ സംഘർഷം: എസ്.എഫ്.ഐ നേതാക്കളടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ് | clash-in-ncc-camp

സംഭവം അന്വേഷിക്കാൻ വന്ന ഭാഗ്യലക്ഷ്മി തങ്ങളെയും അധ്യാപകരെയും ചേർത്ത് മോശം പരാമർശം നടത്തിയെന്നാണ് വിദ്യാർഥിനികളുടെ പരാതി

കാക്കനാട്: എൻ.സി.സി ക്യാമ്പിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാക്കളായ ഭാഗ്യലക്ഷ്മി, ആദർശ്, കളമശ്ശേരി നഗരസഭ ബി.ജെ.പി കൗൺസിലർ പ്രമോദ്, കണ്ടാലറിയാവുന്ന മറ്റ് ഏഴുപേർ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം അന്വേഷിക്കാൻ വന്ന ഭാഗ്യലക്ഷ്മി തങ്ങളെയും അധ്യാപകരെയും ചേർത്ത് മോശം പരാമർശം നടത്തിയെന്നാണ് വിദ്യാർഥിനികളുടെ പരാതി.

തുടർന്ന് ഭാഗ്യലക്ഷ്മിയും കുട്ടികളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. നിയമവിരുദ്ധമായി സംഘം ചേർന്നെന്നും സംഘർഷമുണ്ടാക്കിയെന്നുമാണ് കേസ്.

അതേസമയം പ്രചരിക്കുന്നത് വ്യാജ ആരോപണമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. ക്യാമ്പിലെ വിദ്യാർഥികളുടെ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് സ്ഥലത്തെത്തിയതെന്നും വിദ്യാർഥികളുടെ സുരക്ഷക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

 

content highlight : clash-in-ncc-camp-case-against-sfi-leaders