ധാക്ക: ബംഗ്ലാദേശിലെ റൂപ്പുർ ആണവ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും ബന്ധുക്കൾക്കുമെതിരെ അന്വേഷണം തുടങ്ങി. കേസിൽ ഹസീനക്കൊപ്പം, മകൻ സജീബ് വസീദ് ജോയി, അനന്തരവളും യു.കെ ട്രഷറി മന്ത്രിയുമായ തുലിപ് സിദ്ദീഖ് എന്നിവരെയും ചോദ്യം ചെയ്തതായി ബിഡിന്യൂസ് റിപ്പോർട്ട് ചെയ്തു.
പദ്ധതിയിൽ 500 കോടി ഡോളറിന്റെ അഴിമതി നടന്നതായാണ് ആരോപണം. ഹസീന, ജോയി, തുലിപ് എന്നിവർ മലേഷ്യൻ ബാങ്കിലേക്ക് ഇത്രയും തുക കൈമാറ്റം ചെയ്തതായി ആരോപണമുയർന്നിട്ടും അഴിമതിവിരുദ്ധ കമീഷൻ നടപടി സ്വീകരിക്കാത്തതിനെ ഹൈകോടതി വിമർശിച്ചതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്.
content highlight : investigation-started-against-sheikh-hasina-in-nuclear-power-project-scam