Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

കാറിലെ എസി കൂളാണ്, പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടമാവുക ജീവൻ; വടകരയിൽ രണ്ട് ജീവനെടുത്ത കാര്‍ബണ്‍ മോണോക്‌സൈഡ് ആളത്ര വില്ലനോ ? | carbon monoxide

വാഹനത്തിന്റെ എസിയിൽ നിന്നും ഈ വിഷവാതകം വിശ്വസിച്ചും വീട്ടിലെ എസിയിൽ നിന്നും എല്ലാം സമാനമായി അപകടങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 25, 2024, 09:42 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലക്ഷദ്വീപിന്റെ ഭംഗിയെ എടുത്തു കാണിക്കുന്ന അനാർക്കലി എന്ന മലയാള ചിത്രം എല്ലാവർക്കും ഓർമ്മയുണ്ടാകും. അതിൽ ഒരു രംഗം ഉണ്ട്. ഡൈവിംഗ് പരിശീലിക്കുന്നവർക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നിട്ടുള്ള ഓക്സിജൻ സിലിണ്ടറിൽ കാർബൺ മോണോക്സൈഡ് കലർന്നിട്ടുണ്ടെന്നും ഇത് ഉപയോഗിക്കരുത് എന്ന് പൃഥ്വിരാജ് സുരേഷ് കൃഷ്ണയോട് പറയുന്നതുമാണ് ആ രംഗം. ഇത് ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ സാറേ എന്ന ചോദ്യത്തിന് കുഴപ്പമൊന്നുമില്ല, മരിച്ചുപോകും എന്നാണ് നായകൻ മറുപടിയായി നൽകുന്നത്. ഇതാണ് ഇന്നലെ വടകരയിലും സംഭവിച്ചത്. ഇവിടെ മരണകാരണം കാർബൺ മോണോക്സൈഡാണ് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അത് ശരീരത്തിൽ എത്തിച്ച വില്ലൻ കാറിന്റെ എസി ആണ് എന്നതാണ് ആകെയുള്ള മാറ്റം.

കാർബൺ മോണോക്സൈഡ് ശ്വസിച്ചുള്ള മരണത്തെക്കുറിച്ച് കേൾക്കുന്നത് ഇത് ആദ്യമല്ല. വാഹനത്തിന്റെ എസിയിൽ നിന്നും ഈ വിഷവാതകം വിശ്വസിച്ചും വീട്ടിലെ എസിയിൽ നിന്നും എല്ലാം സമാനമായി അപകടങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഏതാണ്ട് ഒരു വർഷം മുമ്പ് നടൻ വിനോദ് തോമസിന്റെ മരണകാരണം കാറിന്റെ എസിയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ആയിരുന്നു. വാഹനങ്ങളിലെ എസി ഇത്ര അപകടമാണോ? ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കാര്‍ബണ്‍ മോണോക്സൈഡ് ആളത്ര വില്ലൻ ?

ആദ്യം കാര്‍ബണ്‍ മോണോക്‌സൈഡ് എന്താണെന്ന് നോക്കാം. പേര് പരാമര്‍ശിക്കുന്നത് പോലെ തന്നെ കാര്‍ബണും ഓക്‌സിജനും ചേര്‍ന്നതാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. നിറമോ, മണമോ ഇല്ലാത്ത വാതകമാണിത്. ഏറ്റവും കുറഞ്ഞ അളവില്‍ വരെ മാരകമായ വിഷവാതകമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഓക്സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്പോള്‍ നടക്കുന്ന രാസപ്രവർത്തനത്തിൽ കാര്‍ബണ്‍ ഡൈഓക്‌സൈഡും ജലബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണമായ ജ്വലനം നടക്കാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide) കൂടെ ഉണ്ടാവും.

മദ്യപിച്ചോ അല്ലാതെയോ ‘എസി’ യിൽ ഉറങ്ങിപ്പോകുന്ന പലർക്കും കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം മനസ്സിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാൽ, അതു രക്തത്തിലെ ഓക്സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു. എയർ കണ്ടിഷണർ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാൽ വാഹനത്തിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്സിജൻ രക്‌തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാൽ ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്സൈഡിനൊപ്പം ചേരാനാണ്.

കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും. ശ്വാസതടസ്സം, ഛർദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്. കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ.

കാരവാനുള്ളിലെ അപകടം

ReadAlso:

സെവൻ സീറ്ററിൽ സ്റ്റാറാകാൻ കിയ കാരൻസ് ക്ലാവിസ് എത്തി

എംപിവി സെഗ്‌മെന്റിലേയ്ക്ക് ക്ലാവിസിനെ പുറത്തിറക്കി കിയ

വിൻഡ്സർ ഇവി പ്രോ; ദീർഘ ദൂര യാത്രയ്ക്ക് പുതിയ അനുഭവം

ഇലക്ട്രിക് വാഹനമാണോ നിങ്ങൾക്ക്? രാത്രിയിൽ ചാർജ് ചെയ്യാനാണ് പ്ലാനെങ്കിൽ കൈപ്പൊള്ളും | Electric charging

എംജി വിന്‍ഡ്‌സര്‍ പ്രോ ഇന്ന് ലോഞ്ച് ചെയ്യും; ഫീച്ചറുകൾ ഇതൊക്കെ | MG Windsor Pro

സാധാരണയായി കാരവനിൽ രണ്ടു തരം എസികളാണ് ഉപയോഗിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനത്തിലെ എസിയും നിർത്തിയിട്ടിരിക്കുമ്പോൾ സ്പ്ലിറ്റ് എസിയും. അപകടം നടന്ന കാരവൻ നിർത്തിയിട്ടിരുന്നതുകൊണ്ട് സ്പ്ലിറ്റ് എസി ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക. സ്പ്ലിറ്റ് എസി പ്രവർത്തിപ്പിക്കുന്നത് ജനറേറ്റർ ഉപയോഗിച്ചാണ്. ഇത് വാഹനത്തിനു പുറത്തേക്കു വരുന്ന രീതിയിൽ വച്ചു വേണം ഉപയോഗിക്കാൻ (കാരവനുകളിൽ ഇത്തരത്തിലുള്ള സംവിധാനമുണ്ട്). ഇങ്ങനെ ഉപയോഗിച്ചില്ലെങ്കിൽ ജനറേറ്ററിൽ നിന്നുള്ള പുക വാഹനത്തിനുള്ളിൽ കടക്കാൻ സാധ്യതയുണ്ട്. അതു മരണകാരണമാകാം. എസിക്ക് തകരാർ സംഭവിച്ച് ഗ്യാസ് ലീക്കേജ് ഉണ്ടായാലും അപകടം സംഭവിക്കാം. എന്നാൽ വടകരയിൽ സംഭവിച്ച അപകടത്തിന് ഇതിലേതാണു കാരണമെന്നു വ്യക്തമല്ല.

അപൂർവമാണ് ഇത്തരം അപകടങ്ങൾ. ലോകത്തിന്റെ പലയിടത്തും ഇങ്ങനെ മരണവും സംഭവിച്ചിട്ടുണ്ട്. പെട്രോളിന്റെയോ ഡീസലിന്റെയോ പൂർണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ ജ്വലനം നടക്കുമ്പോൾ, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കൺവെർട്ടർ’ എന്ന സംവിധാനം വച്ച് വിഷമുക്തമാക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല. എങ്കിലും ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാൽ അപകടമാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായു പ്രവാഹം കൊണ്ട് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷേ നിർത്തിയിട്ട വാഹനത്തിൽ ഇത് ദ്വാരങ്ങളിൽ കൂടി അകത്തു കടക്കാം. ഇത് കുറേ സമയം ശ്വസിച്ചാൽ മരണം സംഭവിക്കാം. ഉറങ്ങിക്കിടക്കുമ്പോഴാണ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിക്കുന്നതെങ്കില്‍ എന്താണു സംഭവിക്കുന്നതെന്നു പോലുമറിയാതെ ആൾ മരിക്കും

മറ്റൊരു പ്രധാന അപകടമാണ് കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകുന്നത്. അങ്ങനെ പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെ.മീ എങ്കിലും താഴ്ത്തിവയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്. വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ജനലുകളും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കും. ഗാരേജിൽ എൻജിൻ ഒാഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിയ ആൾ മരിച്ച വാർത്തകളും കാണാറുണ്ട്. അതുകൊണ്ട് അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കരുത്. വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക. ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻ നൽകേണ്ടിവരും.

വെയിലത്ത് നിര്‍ത്തിയിട്ട വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ ആദ്യംതന്നെ എ.സി. മാക്‌സിമത്തില്‍ ഇടുന്നതു നന്നല്ല. എ.സി. ഇടും മുമ്പ് വാഹനത്തിന്റെ നാല് ചില്ലുകളും താഴ്ത്തിയാല്‍ ചൂടുവായു പുറത്തേക്കു പോകും. അതിനുശേഷം കുറച്ചുസമയം കഴിഞ്ഞുമാത്രം എ.സി. ഓണാക്കുക. നിങ്ങളുടെ എ.സി.യുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യും. വാഹനത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടരുത്. പുറത്തെ ചൂടിനെക്കാള്‍ കൂടുതലായിരിക്കും വാഹനത്തിനകത്തെ ചൂട്.

അതുകൊണ്ടുതന്നെ, പുറത്തുനിന്നുള്ള വായു എടുക്കുന്ന മോഡ് ഓണ്‍ ചെയ്ത് കുറച്ചു നേരത്തിനു ശേഷം മാത്രമേ റീ സര്‍ക്കുലേഷന്‍ മോഡ് ഇടാവൂ. ചൂട് കുറവുള്ള സമയങ്ങളില്‍ അതായത്, അതിരാവിലെ മിക്ക ആളുകളും എ.സി. ഉപയോഗിക്കാറില്ല. കഴിവതും എ.സി.യിട്ടുതന്നെ ഓടിക്കാന്‍ ശ്രമിക്കുക. ഇത് വണ്ടിക്കകത്തെ പൊടിശല്യം കുറയ്ക്കാനും പൈപ്പ് ജോയിന്റുകളിലെ ‘ഓ റിങ്ങു’കള്‍ ഡ്രൈയാകുന്നത് തടയാനും സഹായിക്കും. എ.സി. വെന്റ് സ്വന്തം ദേഹത്തേക്ക്, അല്ലെങ്കില്‍ മുഖത്തേക്ക് തിരിച്ചുവയ്ക്കുന്നത് അത്ര നല്ല ശീലമല്ല.

വാഹനത്തിന്റെ ഉള്‍ഭാഗത്ത് എല്ലായിടത്തും തണുപ്പെത്തണമെങ്കില്‍ വെന്റ് ശരിയായ പൊസിഷനില്‍ വയ്ക്കണം. നാല് വെന്റുകളും നേരെതന്നെ വെച്ചാല്‍ മാത്രമേ പിന്നിലെ യാത്രക്കാര്‍ക്കും എ.സി.യുടെ തണുപ്പ് ലഭിക്കുകയുള്ളു. 25,000, 30,000 കിലോമീറ്റര്‍ കൂടുമ്പോള്‍ എ.സി. തീര്‍ച്ചയായും സര്‍വീസ് ചെയ്യുക. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സര്‍വീസ് ചെക്കപ്പുകളില്‍ എ.സി.യുടെ കണ്ടന്‍സറും ക്ലീന്‍ ചെയ്യുക. വൃത്തികേടായി അടഞ്ഞ കണ്ടന്‍സര്‍ എ.സി.യുടെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നില്‍ പൊട്ടലോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.

ഉള്ളിലെ വായുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീ സര്‍ക്കുലേഷന്‍ മോഡ്. പുറത്തുനിന്ന് വായു അകത്തേക്ക് സ്വീകരിക്കുന്നതാണ് ഫ്രഷ് എയര്‍ മോഡ്. കുറേസമയം അല്ലെങ്കില്‍ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്ന ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫ്രഷ് എയര്‍ മോഡാണ് ഉപയോഗിക്കേണ്ടത്. കാരണം, വാഹനത്തിനുള്ളിലെ അശുദ്ധവായു അതിവേഗം പുറത്തുപോകാന്‍ ഇത് സഹായിക്കും.

കൂടാതെ, വെയിലത്തു കിടക്കുന്ന വാഹനത്തിലെ ചൂടുവായു പുറത്തേക്ക് പോകുന്നതിനും ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കാം. എന്നാല്‍, ഇതുമാത്രം ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ റോഡിലേയും അന്തരീക്ഷത്തിലേയും പൊടി വാഹനത്തിലേക്ക് എളുപ്പം കയറിപ്പറ്റും. അത് സീറ്റുകളിലും യാത്രക്കാരുടെ വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കാം. കൂടാതെ, എ.സി.ക്ക് കൂടുതല്‍ മെയിന്റനന്‍സും വേണ്ടിവരും.

റീ സര്‍ക്കുലേറ്റിങ് മോഡാണ് കൂടുതല്‍ മികച്ചത്. എന്നാല്‍, എപ്പോഴും അതുതന്നെ ഉപയോഗിച്ചാല്‍ കാറിലെ ദുഷിച്ച വായു പുറത്തേക്ക് പോവുകയില്ല. അതുകൊണ്ട് ദൂരയാത്രകളില്‍ ഇടയ്ക്ക് ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുന്നത് നന്നാകും. റീ സര്‍ക്കുലേറ്റിങ് മോഡില്‍ വാഹനത്തിനുള്ളിലുള്ള വായുവാണ് തണുപ്പിക്കുക. അതുകൊണ്ടുതന്നെ എ.സിക്ക് പണി എളുപ്പമാണ്. എന്നാല്‍, എപ്പോഴും റീ സര്‍ക്കുലേറ്റിങ് മോഡ് ഉപയോഗിക്കാതെ ഇടയ്ക്ക് മാറ്റിക്കൊടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ വാഹനം സഞ്ചരിക്കുന്നത് പൊടിയും മലിനീകരണത്തോതും കുറഞ്ഞയിടങ്ങളിലൂടെയാണോ എന്നുകൂടി നോക്കണം.

CONTENT HIGHLIGHT: carbon monoxide emitting from vehicle through ac

Tags: AUTOCARacAnweshanam.comഅന്വേഷണം.കോംCARBON MONOXIDEVADAKARA

Latest News

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അരികിൽ ഉഗ്ര സ്‌ഫോടനം | attack near Pak PM Shehbaz Sherif s home in Pakistan

പാകിസ്ഥാനെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം | operation-sindoor-updates-india-hits-lahore-in-retaliation-for-pak-drone-missile-attacks

2 പാകിസ്ഥാൻ പൈലറ്റുമാര്‍ ഇന്ത്യയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് രാജസ്ഥാനിൽ വെച്ച്

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ | The New Pope is Cardinal Robert Prevost from US

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ;‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’ | pak major tahir iqbal cries on operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.