Food

അല്പം വ്യത്യസ്തമായി ഒരു ഗോതമ്പ് ദോശ റെസിപ്പി നോക്കാം | Wheat dosa

ദിവസവും തയ്യാറാക്കുന്ന ദോശ ഒന്നു മാറ്റിപിടിച്ചുനോക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ഗോതമ്പ് ദോശ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് പൊടി
  • സവാള
  • കാരറ്റ്
  • പച്ചമുളക്
  • ഉപ്പ്
  • ജീരകം
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു സവാള, പച്ചമുളക്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞെടുത്ത് മാറ്റി വെയ്ക്കുക. ആവശ്യത്തിനു ഗോതമ്പ് പൊടിയെടുത്ത് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികളും ആവശ്യത്തിന് ഉപ്പും അൽപ്പം ജീരകവും മല്ലിയിലയും കൂടി ചേർത്ത് മാവ് നന്നായി ഇളക്കുക. പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ആവശ്യാനുസരണം മാവൊഴിച്ച് ഗോതമ്പ് ദോശ ചുട്ടെടുക്കാം.

Latest News