Kerala

കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; 5 പേർ കസ്റ്റഡിയിൽ

തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ അഞ്ച് പേർ കസ്റ്റഡിയിൽ. സ്ത്രീകൾ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റിരുന്നു. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നായിരുന്നു കരോൾ സംഘത്തിന്‍റെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഭയാനകമായ ആക്രമമാണ് നടന്നതെന്നും സ്ത്രീകൾ അടക്കമുള്ള കരോൾ സംഘവും പറയുന്നു. പ്രദേശവാസികളായ ആളുകൾ തന്നെയാണ് പ്രശ്നമുണ്ടാക്കിയതൊന്ന് കോയിപ്രം പൊലീസ് പറഞ്ഞു.