Kerala

ക്രിസ്മസ് ദിനത്തിലെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം ?

സംസ്ഥാനത്ത് ക്രിസ്മസ് ദിനമായ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 56,800 രൂപയായി. 80 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 10 രൂപ വര്‍ധിച്ച് 7100 രൂപ ആവുകയും ചെയ്തു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപയാണ് ഉയർന്നത്. വിപണിവില 5865 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്