റൈസിനും ചപ്പാത്തിക്കും റൊട്ടിക്കുമെല്ലാം ഒപ്പം കഴിക്കാവുന്ന ചില്ലി ചിക്കൻ ഇനി ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കാം. എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുട്ട, കോൺഫ്ളോർ, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത്ഒരു മിക്സ് തയ്യാറാക്കുക. മിക്സ് ചെയ്തതിലേക്ക് ചിക്കൻ ചേർക്കുക. നന്നായി മസാലയിൽ മിക്സ് ചെയ്തതിനു ശേഷം കുറഞ്ഞത് അര മണിക്കൂർ എങ്കിലും മാരിനേറ്റ് ചെയ്യാൻ വെക്കുക. പാനിൽ എണ്ണയൊഴിച്ച് ഡീപ് ഫ്രൈ ചെയ്തെടുക്കുക.
മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് പച്ചമുളക് ചേർത്ത് വഴറ്റുക. ഉപ്പും സോയാ സോസും വിനാഗിരിയും ചേർത്ത് ഇളക്കിയതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. വീണ്ടും ഇളക്കി നന്നായി പിടിച്ചതിനു ശേഷം വാങ്ങിവെക്കാം.