വിമാന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, ടേക്കോഫിന് എത്ര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം, ബാഗേജിന് എത്ര തൂക്കം വരെയാകാം, ബാഗിനുള്ളിൽ കരുതാൻ പാടില്ലാത്ത വസ്തുക്കൾ എന്തെല്ലാം എന്നിങ്ങനെ നിരവധി ചട്ടങ്ങൾ വിമാനയാത്രയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) ഹാൻഡ് ബാഗേജ് നയത്തിൽ വന്നിട്ടുള്ള പുതിയമാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പുതിയ ഹാന്‍ഡ് ബാഗേജ് നയം അനുസരിച്ച് ഒരു യാത്രികന്‍ വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാന്‍ പാടുള്ളൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ ആയിരിക്കണമെന്നും നയത്തില്‍ പറയുന്നു. ഇത് ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകൾക്ക് ബാധമാണ്.
വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹാന്‍ഡ് ബാഗിന്റെ വലിപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരുമെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവ് ലഭിക്കും. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലിപ്പ പരിധി കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും. ഹാന്‍ഡ് ബാഗിന്റെ ഉയരം 55 സെന്റിമീറ്ററും (21.6 ഇഞ്ച്) നീളം 40 സെന്റീമീറ്ററും (15.7 ഇഞ്ച്), വീതി 20 സെന്റിമീറ്ററും (7.8 ഇഞ്ച്) കവിയരുതെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.