ഞണ്ട് ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി ഞണ്ട് വാങ്ങിക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
സവാള തക്കാളി എന്നിവ അരിഞ്ഞു വയ്ക്കുക, ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് വെളുത്തുള്ളി എല്ലാം ചെറുതായി അരിയുക. പാത്രം അടുപ്പത്ത് വെച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില എല്ലാം ഒന്ന് മൂപ്പിക്കുക.
അതിനുശേഷം സവാള ഇട്ടു നന്നായി വഴറ്റുക ( വഴറ്റുമ്പോൾ സവാളയും ഉപ്പും ചേർക്കണം).
രണ്ട് സ്പൂൺ മുളകുപൊടിയും രണ്ട് സ്പൂൺ മല്ലിപ്പൊടിയും അര സ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ടു വഴറ്റുക. അതിനുശേഷം തക്കാളി ഇട്ടു വഴറ്റുക. ഇതിലേക്ക് നമ്മൾ മാറ്റി വെച്ച ഞണ്ട് ഇട്ട് മിക്സ് ചെയ്യുക. ഒരു കഷണം കുടംപുളി അല്പം വെള്ളത്തിൽ ചേർത്ത് വെച്ച് മൂടിവയ്ക്കുക. 10 മിനിറ്റിനുശേഷം ഞണ്ടു റോസ്റ്റ് റെഡി.