Health

ക്രിസ്മസ് വിരുന്നിന് വയററിയാതെ ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ശേഷം ചെയ്യേണ്ടത് ഇതൊക്കെ | detox and eliminate toxins

ആരോഗ്യകരമായ ഭക്ഷണമാണെങ്കിൽ പോലും ആഘോഷങ്ങൾക്ക് ശേഷം ശരീരത്തിനെ ഒന്ന് ശുദ്ധീകരിച്ച് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്

വീണ്ടുമൊരു ക്രിസ്മസ് ദിനം കൂടി എത്തിക്കഴിഞ്ഞു. ഡിസംബറിന്റെ തുടക്കം മുതൽ തന്നെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ആഘോഷങ്ങളിൽ ഒട്ടും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ആഹാരം എന്നു പറയുന്നത്. എന്നാൽ ഈ ആഹാരങ്ങൾ കഴിക്കുന്നതിനിടയിലും ആരോഗ്യത്തിന്റെ കാര്യത്തിൽ അല്പം ഒന്ന് ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണമാണെങ്കിൽ പോലും ആഘോഷങ്ങൾക്ക് ശേഷം ശരീരത്തിനെ ഒന്ന് ശുദ്ധീകരിച്ച് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണമായിരിക്കും പല ആഘോഷ ദിവസങ്ങളിലും നമ്മൾ കഴിക്കുക. അതുകൊണ്ട് പലപ്പോഴും നെഞ്ചരിച്ചിൽ, ദഹന പ്രശ്നങ്ങൾ, വയറുവേദന, മറ്റ് അസ്വസ്ഥതകൾ എന്നിവയെല്ലാം പലർക്കും ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.

മധുരപലഹാരങ്ങളും വൈനും കൊഴുപ്പും അടങ്ങിയ ആഹാരങ്ങളും എല്ലാം വയററിയാതെ നമ്മൾ കഴിക്കുന്നു. ഇത് ആരോഗ്യത്തെ ബാധിക്കും എന്നത് ഉറപ്പാണ്. പലപ്പോഴും കർശനമായ ഡയറ്റ് ആണെങ്കിൽ പോലും ഒരു ദിവസത്തെ കാര്യമല്ലേ എന്ന് വിചാരിച്ചാകും പലരും ഇത് കഴിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ദഹന ആരോഗ്യത്തെയും ബാധിക്കുന്നു. ഇത്തരം അവസ്ഥയിൽ നിന്നും പരിഹാരം ലഭിക്കുന്നതിന് ശരീരത്തെ ടോക്സിൻ ഫ്രീ ആക്കേണ്ടത് അനിവാര്യമാണ്. അതിന് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.

നമ്മുടെ ശരീരത്തില്‍ നിന്ന് എപ്പോഴും വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് വേണ്ടി ശരീരത്തില്‍ അനിവാര്യമായ അളവില്‍ ദ്രാവകം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അതിനായി എപ്പോഴും വെള്ളം കുടിക്കണം കാരണം ഇവയില്‍ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സാധാരണ വെള്ളത്തിനേക്കാള്‍ കുക്കുമ്പര്‍-നാരങ്ങ വെള്ളം, പുതിന-ഇഞ്ചി വെള്ളം, വെജിറ്റബിള്‍ ജ്യൂസ്, ലെമണ്‍ ടീ എന്നിവയുള്ളവ ശീലമാക്കൂ. മുകളില്‍ പറഞ്ഞ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

പലപ്പോഴും ഇതെന്താണെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും വൈന്‍ പോലുള്ളവയും ശരീരത്തിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത്തരം ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ കോളിഫ്ളവര്‍, റാഡിഷ്, ബ്രൊക്കോളി, പച്ച ഇലക്കറികള്‍, ഓറഞ്ച്, പേരക്ക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താവുന്നതാണ്.

വ്യായാമം ചെയ്യുന്നവരെങ്കില്‍ അത് വഴിയും നിങ്ങള്‍ക്ക് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ സാധിക്കുന്നു. പലപ്പോഴും ജിമ്മില്‍ പോവുന്നവര്‍ക്ക് അത് തുടരാം. അതല്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ യോഗ, ധ്യാനം, സൂംബ തുടങ്ങിയവ ശീലമാക്കാം. ഇവയെല്ലാം നിങ്ങളുടെ ശരീരത്തെ പൂര്‍ണമായും പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നു.

പലപ്പോഴും ഉറക്കമിളച്ച് തന്നെയാണ് പലരും ദിവസങ്ങളോളം ക്രിസ്മസ് ആഘോഷത്തിനായി തയ്യാറെടുക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഉറക്കം അതിപ്രധാനമാണ്. ഇത് വഴി പലപ്പോഴും ശരീരം വിഷവസ്തുക്കളെ പുറന്തള്ളുന്നു. ദിനവും 8 മണിക്കൂറെങ്കിലും ചുരുങ്ങിയത് ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ ശരീരത്തിന് പുനരുജ്ജീവനം സാധ്യമാവുന്നു.

ആഘോഷങ്ങള്‍ക്ക് പലരും ആരോഗ്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ ആരോഗ്യത്തോടെ ഭക്ഷണം കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. സംസ്‌കരിച്ചതും പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുള്ളവ എപ്പോഴും തിരഞ്ഞെടുക്കുക. ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നതിനാല്‍ ഇഞ്ചി, കറുവപ്പട്ട, നാരങ്ങ, പെരുംജീരകം, ഏലം തുടങ്ങിയവയെല്ലാം തന്നെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കുക.

CONTENT HIGHLIGHT: detox and eliminate toxins