Kerala

എക്സൈസ് പരിശോധനക്കിടെ പിടികൂടിയത് 50 ലക്ഷം രൂപയുടെ എംഡിഎംഎ; 2 പേർ പിടിയിൽ

വയനാട്ടിൽ എക്സൈസ് പരിശോധനക്കിടെ പിടികൂടിയത് 50 ലക്ഷം രൂപയുടെ എംഡിഎംഎ. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബാംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു മയക്കുമരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.