News

ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി; സംഭവം അണ്ണാ യൂണിവേഴ്സിറ്റിയിൽ

ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്. പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്. രണ്ട് പേർ എത്തി സുഹൃത്തിനെ മർദിച്ച് അവശനാക്കി, തുടർന്ന് പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്തു. രണ്ടാം വർഷ വിദ്യാർഥിനി ആണ്‌ അതിക്രമത്തിന് ഇരയായത്. കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. അന്വേഷണം നടക്കുന്നതായി അസിസ്റ്റന്‍റ് കമ്മിഷണര്‍ ഭാരതി രാജന്‍ പറഞ്ഞു.