India

ക്ഷേത്രത്തിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; രണ്ടു പേർ പിടിയിൽ

തമിഴ്‌നാട്ടിൽ രാമേശ്വരത്തെ തീർത്ഥാടന കേന്ദ്രത്തിൽ വസ്ത്രം മാറുന്ന മുറിയിൽ നിന്ന് രഹസ്യ ക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. രാമേശ്വരത്തെ തീർത്ഥാടന കേന്ദ്രമായ അഗ്നിതീർത്ഥം ബീച്ചിന് സമീപത്തെ വസ്ത്രം മാറുന്ന മുറിയിൽ നിന്നാണ്‌ ക്യാമറ കണ്ടെത്തിയത്‌. തിങ്കളാഴ്ച പുതുക്കോട്ട സ്വദേശിനി വസ്ത്രം മാറുന്ന മുറിയിൽ നിന്ന്‌ ഒളിക്യാമറ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ്‌ പരിശോധനയിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. ബൂത്ത് ഉടമ രാജേഷിനെയും സമീപത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന മീര മൊയ്തീൻ എന്ന ജീവനക്കാരിയെയും സംഭവത്തിൽ പൊലീസ് അറസ്റ്റ്‌ ചെയ്‌തു.