Kerala

റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി, ഒരാളെ തിരിച്ചറിഞ്ഞു

ആലുവ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു. സെൻറ് സേവ്യേഴ്സ് കോളേജിനടുത്തുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ആലുവ പമ്പ് കവല നാലങ്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ (62 ) ആണെന്നാണ് തിരിച്ചറിഞ്ഞത്. കെ.എസ്.ആർ. ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള റെയിൽവേ ലൈനിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിയാനായില്ല. ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നു.