India

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ. ഹോഷിയാർപൂർ ജില്ലയിലെ ഗഡ്ശങ്കറിലെ ചൗര ഗ്രാമത്തിലെ സോധി എന്ന് എന്ന് വിളിക്കുന്ന 32 -കാരനായ രാം സരൂപിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താന്‍ കൊലപ്പെടുത്തിയ ഇരകളുടെ മുതുകില്‍ ‘ധോകെബാസ്’ (വഞ്ചകൻ) എന്ന വാക്ക് ചാപ്പ കുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 18 -ന് കിരാത്പൂര്‍ സാഹിബ് പ്രദേശത്തെ മണാലി റോഡില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.