Health

ഗര്‍ഭിണികള്‍ പകുതി വേവിച്ച മുട്ട കഴിക്കരുത്; അപകടം അമ്മയ്ക്കും കുഞ്ഞിനും… | half boiled eggs

മുട്ട കഴിക്കുന്നത് വഴി അത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ നിങ്ങളിലുണ്ടാക്കിയേക്കാം

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. കൂടാതെ, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകൾ എന്നിവയുടെ കലവറ കൂടിയാണിത്. മുട്ട ശരീര കോശങ്ങളെ നന്നാക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നവുമാണ്. ത് ഏത് സമയത്തും ഏത് ആളിനും കഴിക്കാവുന്നതാണ്. പ്രേത്യകിച്ച് ഗര്‍ഭകാലത്ത് മുട്ട കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് മുട്ട കഴിക്കുമ്പോള്‍ അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പലപ്പോഴും ഗര്‍ഭകാലം പകുതി വേവിച്ച മുട്ട കഴിക്കുന്നവരുണ്ടെങ്കില്‍ അല്‍പം ഒന്ന് ശ്രദ്ധിക്കണം. കാരണം ഈ മുട്ട കഴിക്കുന്നത് വഴി അത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ നിങ്ങളിലുണ്ടാക്കിയേക്കാം. പലപ്പോഴും മുട്ടകളില്‍ ദോഷകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ദോഷമുണ്ടാക്കുന്നു. എന്തുകൊണ്ടാണ് പകുതി വേവിച്ച മുട്ട കഴിക്കരുത് എന്ന് പറയുന്നതെന്ന് നോക്കാം.

വളരെയധികം അപകടകാരികളാണ് ബാക്ടീരിയകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പലപ്പോഴും പൂര്‍ണമായും വേവിച്ചാല്‍ മാത്രമേ ഇത്തരം ബാക്ടീരിയകള്‍ നശിച്ച് പോവുകയുള്ളൂ. എന്നാല്‍ ഇത് പകുതി വേവാകുമ്പോള്‍ ഇവ നശിക്കാതിരിക്കുന്നു. പലപ്പോഴും ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാവാം.

രോഗപ്രതിരോധ സംവിധാനത്തില്‍ വരെ ഇത്തരം മുട്ടകള്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭിണികളായ സ്ത്രീകളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അപകടാവസ്ഥ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ഒരു കാരണവശാലും വേവിക്കാത്ത മുട്ടകള്‍ ഗര്‍ഭകാലത്ത് കഴിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുന്നത്.

പ്രോട്ടീനുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ പോഷകസമൃദ്ധമായ ഭക്ഷണ മാണ് മുട്ട എന്ന് നമുക്കറിയാം. എന്നിരുന്നാലും, പൂര്‍ണ്ണമായും പാകം ചെയ്യാത്തപ്പോള്‍, അവയില്‍ സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ ഉണ്ടാവും. ഇത് പലപ്പോഴും ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളിലേക്ക് നയിച്ചേക്കാം, ഇത് പ്രത്യേകിച്ച് ഗര്‍ഭിണികളെ കൂടുതല്‍ തളര്‍ത്തുന്നു. അത് ഗര്‍ഭസ്ഥശിശുവിനെ വരെ ബാധിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു.

എന്നാല്‍ ഇത്തരം അപകട സാധ്യതകള്‍ കുറയ്ക്കുന്നതിന് വേണ്ടി മുട്ട പൂര്‍ണമായും വേവിച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.. മഞ്ഞക്കരുവും വെള്ളയും ഉറപ്പാകുന്നത് വരെ മുട്ട വേവിക്കണം. ഇത് ദോഷകരമായ ബാക്ടീരിയകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല കൂടുതല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അമ്മക്കും കുഞ്ഞിനും ഗുണപ്രദമായ സാഹചര്യങ്ങള്‍ ഒരുക്കും.

പ്രോട്ടീന്റെയും ഗര്‍ഭധാരണത്തിന് ആവശ്യമായ പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണ് മുട്ട. സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കള്‍ക്കൊപ്പം ബി 12, ഡി തുടങ്ങിയ വിറ്റാമിനുകളും ഇവയിലുണ്ട്. സുരക്ഷിതമായി കഴിക്കുന്നത് വഴി കുഞ്ഞിന്റെ ശരിയായ വളര്‍ച്ച ഉറപ്പ് വരുത്തുന്നതിനും ആരോഗ്യകരമായ ഗര്‍ഭകാലത്തിനും മുട്ട ഉറപ്പ് നല്‍കുന്നു.

എപ്പോഴും മുട്ട പോലുള്ളവയും ഇറച്ചി മീന്‍ എന്നിവ കഴിക്കുമ്പോഴും സുരക്ഷിതമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇവയെല്ലാം തന്നെ നല്ലതുപോലെ വേവിച്ച ശേഷം മാത്രം കഴിക്കുക. ഇതൊരു തരത്തില്‍ മുന്‍കരുതല്‍ തന്നെയാണ് എന്നതാണ് സത്യം. അണുബാധകളില്‍ നിന്ന സംരക്ഷിക്കുന്നതിന് ഇത് അമ്മയേയും കുഞ്ഞിനേയും സഹായിക്കുന്നു.