Recipe

നല്ല ആരോഗ്യത്തിന് എബിസി ജ്യൂസ് | abc-juice

നിറം വയ്ക്കുന്നതിനും ആരോഗ്യം പുഷ്ടിപ്പെടാനും തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഈ ജ്യൂസ് ഇന്ന് ഏവർക്കും പരിചിതമാണ്.

ആപ്പിൾ  ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസ് ആണ് എബിസി ജ്യൂസ്. നിറം വയ്ക്കുന്നതിനും ആരോഗ്യം പുഷ്ടിപ്പെടാനും തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഈ ജ്യൂസ് ഇന്ന് ഏവർക്കും പരിചിതമാണ്.

വൈറ്റമിൻസ് ധാരാളം അടങ്ങിയ ഹെൽത്തി ജ്യൂസ്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. വിട്ടിൽ എളുപ്പത്തിൽ തയാറാക്കാം. ദിവസവും ഒരു ഗ്ലാസിൽ കൂടുതൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ചേരുവകൾ

ആപ്പിൾ – 1
ബീറ്റ്റൂട്ട് – ഒന്നിന്റെ പകുതി
കാരറ്റ് – 1
തേൻ
തണുത്ത വെള്ളം

 

തയാറാക്കുന്ന വിധം
ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ കഴുകി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഒരു മിക്സിയുടെ ജാറിലേക്കു മുറിച്ചെടുത്ത ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയും മധുരത്തിനാവശ്യമായ തേനും വെള്ളവും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഹെൽത്തി എ ബി സി ജ്യൂസ് തയാർ.

 

content highlight : abc-juice