വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം എന്നുള്ളതുകൊണ്ടും മാഗിയോടൊപ്പം തന്നെ മസാലക്കൂട്ട് ഉണ്ട് എന്നതു കൊണ്ടും ഇതിലൊക്കെ ഉപരിയായി രുചികരമാണ് എന്നതുകൊണ്ടും മാഗി നൂഡിൽസ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ശരിക്കും ഈ മാഗി നൂഡിൽസ് നല്ലതാണോ ? പലതവണ പരിശോധന നടത്തിയപ്പോഴും മാഗിയിൽ അനുവദനീയമായ അളവിലും കൂടുതല്‍ ലെഡിന്റെ അളവ് കണ്ടെത്തി. പരിശോധന നടത്തിയ 13 ല്‍ 10 സാമ്പിളുകളിലും 2.5 പിപിഎമ്മിനും മുകളിലാണ് ലെഡിന്റെ അളവെന്ന് ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.
ഒരു പാക്കറ്റ് മാഗിയില്‍ 17 എംഎം ലെഡിന്റെ അംശമാണ് യു.പിയിലെ ഭക്ഷ്യ സുരക്ഷ അതോറിറ്റി മുൻപ1രിക്കൽ നടത്തിയ പ്രഥമ പരിശോധനയില്‍ കണ്ടെത്തിയത്. മനുഷ്യരുടെ ഭക്ഷണത്തില്‍ അനുവദനീയമായ അളവായ 0.01 പിപിഎമ്മിലും വളരെ കൂടുതലാണിത്. ലെഡ് അടങ്ങിയ മാഗി കഴിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ശരീരം ലെഡിനെ ആഗിരണം ചെയ്‌താല്‍ ദീര്‍ഘകാലത്തില്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകും. ദഹനപ്രക്രിയ താറുമാറാക്കും. തലച്ചോര്‍, വൃക്ക , പ്രത്യുത്‌പാദനം എന്നിവയെ ഇവ പ്രതികൂലമായി ബാധിക്കും. കുട്ടുകളെ പക്ഷെ ഈ മാഗി കഴിക്കുന്നതിൽ നിന്ന് ഒരിക്കലും വിലക്കാൻ കഴിയില്ല. ലെഡ് അടങ്ങിയ മാഗി കഴിക്കുന്നതിലൂടെ മസ്‌തിഷ്‌ക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ ശരീരം വേഗം ഇവ ആഗീരണം ചെയ്യും എന്നതിലാണിത്.
ലെഡിന്റെയും എംഎസ്‌ജിയുടെയും ദീര്‍ഘകാല ഫലങ്ങളില്‍ ഒന്നാണ് അര്‍ബുദം . ലെഡു എംഎസ്‌ജിയും അടങ്ങിയ മാഗി ദിവസവും കഴിക്കുന്നത് അര്‍ബുദ സാധ്യത ഉയര്‍ത്തും. ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിനാല്‍ അധികമാകുന്ന ലെഡ് പുറന്തള്ളാന്‍ കഴിയില്ല. ക്രാന്‍ബെറി പോലെ ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ ജ്യൂസുകള്‍ കുടിച്ചാല്‍ പാര്‍ശ്വഫലങ്ങളില്‍ കുറവ് വരുത്താന്‍ കഴിയും. ധാരാളം പച്ചക്കറികള്‍ കഴിയക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. വിഷം ഉള്ളില്‍ അടിഞ്ഞ് കൂടുന്നത് കുറയ്‌ക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.