Health

ബ്രെസ്റ് കാൻസർ എങ്ങിനെ തിരിച്ചറിയാം | Breast-cancer

സ്ത്രീകളിൽ ഇന്ന് സാധാരണയായി കാണുന്നതാണ് സ്തനാർബുദം

സ്ത്രീകളിൽ ഇന്ന് സാധാരണയായി കാണുന്നതാണ് സ്തനാർബുദം.ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇരുപതിനും മുപ്പത്തിയൊമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം.

ബ്രെസ്റ്റിൽ ഉണ്ടാകുന്ന മുഴ, വലുപ്പ വ്യത്യാസം, തൊലിപ്പുറത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ മുലഞ്ഞിട്ട് അകത്തോട്ട് വലിഞ്ഞിരിക്കുക അല്ലെങ്കിൽ നിപ്പിളിൽ ഉണ്ടാകുന്ന ഡിസ്ചാർജ് ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല. എന്നിരുന്നാൽ തന്നെയും സ്വയം പരിശോധനയിൽ ഇത്തരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കുക.

content highlight : Breast-cancer