പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷമാണ് യുവാവ് തീകൊളുത്തിയത്. 30 വയസോളം പ്രായം തോന്നിക്കുന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സാരമായി പൊള്ളലേറ്റുവെന്നും നാട്ടുകാർ പറയുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.