Recipe

രുചിയൂറും ഹെൽത്തി അവിൽമിൽക് | avil-milk

അവിൽ മിൽക്ക് കേരളത്തിലെ മലബാർ മേഖലയിൽ വ്യാപകമായി കാണപ്പെടുന്ന ഒരു പാനീയമാണ്.

ചേരുവകൾ
പാൽ – 1 കപ്പ്‌
അവിൽ – 1/2 കപ്പ്‌
ചെറു പഴം / പൂവൻ – 2 എണ്ണം
പഞ്ചസാര – 2 ടേബിള്‍ സ്പൂൺ

ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ അവിൽ വറുത്തു മാറ്റി വെക്കുക. പാൽ തിളപ്പിച്ച് നന്നായി തണുപ്പിക്കുക.
ഒരു ഗ്ലാസിൽ പഴം കഷണങ്ങളാക്കി സ്പൂണ് കൊണ്ട് ഉടയ്ക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക.
ഇതിലേക്ക് തണുത്ത പാൽ കുറച്ചു ഒഴിക്കുക,വറുത്ത അവിൽ ചേർത്ത് യോജിപ്പിക്കുക.വീണ്ടും പാൽ ഒഴിക്കുക, അവിൽ ചേർക്കുക. ഏറ്റവും മുകളിലായി കുറച്ചു അവിൽ,അണ്ടിപരിപ്പ് ,കിസ്മിസ് ,ഐസ് ക്രീം,വറുത്ത കപ്പലണ്ടി ചേർക്കാം.തണുപ്പിച്ചു കഴിച്ചാൽ ടേസ്റ്റ് കൂടും.

 

content highlight : avil-milk