Celebrities

അവന് അവന്റേതായ ജീവിതമുണ്ട്, എന്റെ ആ സ്വപ്നമാണ് പ്രണവ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്; മനസ്സ് തുറന്ന് മോഹൻലാൽ – Mohanlal

ഒരുപാട് യാത്രകള്‍ ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇടയ്ക്ക് മാത്രം സിd-interview-witനിമകൾ ചെയ്യുന്ന പ്രണവ് ഇപ്പോള്‍ എവിടെയാണെന്ന് ആരാധകര്‍ അന്വേഷിക്കാറുണ്ട്. ഇപ്പോഴിതാ മകനും നടനുമായ പ്രണവ് മോഹൻലാലിൻ്റെ ജീവിതത്തെ താൻ എങ്ങനെ കാണുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. ബറോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ലാലേട്ടൻ പ്രണവിനെ കുറിച്ച് സംസാരിച്ചത്.

‘ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്‌കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നു. പ്രണവും അതുപോലെതന്നെ. ചെറുപ്രായത്തിലേ മികച്ച നടനുള്ള പുരസ്‌കാരം കിട്ടി. അവന് അവന്റേതായ ജീവിതമുണ്ട്. സിനിമകള്‍ ചെയ്യണം, യാത്രകള്‍ക്ക് പോകണം. ഞങ്ങള്‍ക്ക് അതില്‍ യാതൊരു പ്രശ്നവുമില്ല. അവന്‍ ജീവിതം ആസ്വദിക്കട്ടേ. എന്റെ അച്ഛന്‍ എന്നോടുപറഞ്ഞതുപോലെ ഡിഗ്രി പൂര്‍ത്തിയാക്കിയശേഷം എന്തുവേണമെങ്കിലും ചെയ്തോളൂ എന്ന് അവനോട് ഞാനും പറഞ്ഞിട്ടുണ്ട്. നമ്മളെന്തിന് അവരെ നിയന്ത്രിക്കണം. എല്ലാവര്‍ക്കും ഓരോ ഫിലോസഫിയുണ്ടല്ലോ. സിനിമയെല്ലാം വിട്ടിട്ട് ലോകമെമ്പാടും സഞ്ചരിക്കണമെന്ന് വിചാരിച്ചിട്ടുണ്ട്. എന്റെ ആ സ്വപ്നമാണ് പ്രണവ് നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നും. മോഹൻലാൽ പറഞ്ഞു.

മണിരത്നം മമ്മൂട്ടിയോട് ഒരു കഥ പറയുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയി. ഒരു ചെറിയ കുട്ടിയെ വടിയെടുത്ത് ശാസിക്കുന്ന മമ്മൂട്ടിയെയാണ് മണി അവിടെ കണ്ടത്. പ്രണവായിരുന്നു ആ കുട്ടിയെന്ന് അഭിമുഖത്തിന്റെ അവതാരകയായിരുന്ന സുഹാസിനി പറഞ്ഞപ്പോൾ. പ്രണവും ദുല്‍ഖറും ഒരു പ്രായംവരെ ഒരുമിച്ചാണ് വളര്‍ന്നതെന്നാണ് താരം നൽകിയ മറുപടി.

STORY HIGHLIGHT: Mohanlal interview with suhasini