ഒരുപാട് ആരോഗ്യഗുണമുള്ള ഒന്നാണ് അത്തിപ്പഴം. ഉണങ്ങിയ അത്തിപ്പഴമാണ് വിപണിയിൽ ലഭിക്കുക. അത്തിപ്പഴം ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്.അത്തിപ്പഴത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയാം
രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയ്ക്കുന്ന മികച്ച ഫലമാണിത്. ഇത് ഒരെണ്ണം പാലില്‍ തിളപ്പിച്ച് രാവിലെ പ്രാതലിനൊപ്പം കഴിയ്ക്കാം. ക്ഷീണം മാറാനും ഊര്‍ജം ലഭിയ്ക്കാനും ഇതേറെ നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ് എന്നിവടയങ്ങിയ ഇത ശരീരത്തിന് കരുത്ത് നല്‍കുന്ന ഒന്നു കൂടിയാണ്. ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്.
നാരുകള്‍ ധാരാളം അടങ്ങിയതിനാലും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായതിനാല്‍ അത്തിപ്പഴം പ്രമേഹ രോഗികള്‍ക്കും കഴിക്കാം. അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
ഫിഗിലുള്ള ഫീനോള്‍ ,ഒമേഗ-6 ഫാറ്റി ആസിഡ് തുടങ്ങിയവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ ഫിഗ് കഴിക്കുന്നത് നല്ലതാണ്. ഫിഗില്‍ സോഡിയത്തേക്കാള്‍ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ സഹായിക്കുന്നു.കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇതില്‍ നാരിന്‍റെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരത്തില്‍ ഇന്‍സുലിന്‍റെ അളവ് നിയന്ത്രിച്ച് നിര്‍ത്തി പ്രമേഹത്തെ തടുക്കാന്‍ സഹായിക്കും
content highlight : benefits-of-fig