Health

പാഷൻ ആക്കാം പാഷൻ ഫ്രൂട്ടിനെ | passion-fruit-benefits

പാഷൻഫ്രൂട്ട് എത്രമാത്രം ആരോഗ്യകരമാണെന്ന് പലർക്കും അറിയില്ല

മിക്ക വീടുകളിലും സുലഭമായി കാണുന്ന ഒരു പഴമാണ് പാഷൻഫ്രൂട്ട്. എന്നാൽ പാഷൻഫ്രൂട്ട് എത്രമാത്രം ആരോഗ്യകരമാണെന്ന് പലർക്കും അറിയില്ല. ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും കണ്ണുകളുടെ ആരോഗ്യത്തിനും പാഷൻഫ്രൂട്ട് ഗുണകരമാണ്. ക്ഷീണവും തളർച്ചയും അകറ്റാൻ പാഷൻഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്.
പാഷൻ ഫ്രൂട്ടിന്റെ കൂടുതൽ ഗുണങ്ങൾ ഇവിടെ ചേർക്കുന്നു.

പ്രമേഹരോഗികൾക്ക്
ഗ്ലൈസെമിക് ഇൻഡക്‌സ് (GI) കുറഞ്ഞ ഒരു പഴമാണിത്. ഇത് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. അതുകൊണ്ടു തന്നെ പ്രമേഹരോഗികൾക്കും ഈ പഴം മികച്ചതാണ്.

സ്ട്രെസ് കുറയ്ക്കും
പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളം ഉണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.

ഹൃദയത്തിന്
ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷൻഫ്രൂട്ടിൽ ധാരാളമുണ്ട്. ഒപ്പം സോഡിയം വളരെ കുറവും ആണ്. കുരുവോടൊപ്പം പാഷൻ ഫ്രൂട്ട് കഴിക്കണം. ധാരാളം നാരുകൾ അടങ്ങിയ ഈ പഴം രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാൻ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഈ പഴം ഹൃദ്രോഗം വരാതെ തടയുന്നു. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും. സോഡിയം കുറവും പൊട്ടാസ്യം കൂടുതലും അടങ്ങിയതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ഭക്ഷ്യനാരുകൾ
പാഷൻ ഫ്രൂട്ട് പൾപ്പിൽ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം മലബന്ധം തടയുന്നു. ഉദരരോഗങ്ങൾ തടയുന്നു. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷൻ ഫ്രൂട്ടിലടങ്ങിയ നാരുകൾ കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇൻസുലിൻ സെൻസിറ്റിവിറ്റി
പാഷൻ ഫ്രൂട്ടിന്റെ കുരുവിലടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. piceatannol എന്ന സംയുകതം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് 2017 ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടു.

 

പ്രതിരോധ ശക്തിക്ക്
വൈറ്റമിൻ സി ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന ആന്റി ഓക്സിഡന്റ് കൂടിയാണ് വൈറ്റമിൻ സി.

 

content highlight : passion-fruit-benefits