ചേരുവകൾ :
പാൽ – 2 കപ്പ്
ക്രീം – 1 കപ്പ്
പഞ്ചസാര – 3/4 കപ്പ്
വാനിലാ എസ്സൻസ് – 1 ടീസ്പൂൺ
മൈദ – 2 ടേബിൾസ്പൂൺ (ഐസ്ക്രീം മൃദുവാക്കുന്നതിനും കട്ടിവയ്ക്കുന്നതിനും)
തയ്യാറാക്കുന്ന രീതി
പാൽ കുറുക്കുക : ഒരു പാൻ എടുത്ത് പാൽ തിളപ്പിക്കുക . പാൽ പാടകെട്ടാതെ ഇളക്കി കുറുക്കി എടുക്കുക
ക്രീം ചേർക്കുക: ചെറുതീയിൽ പാൽ കുറുകിയാൽ 1 കപ്പ് ക്രീം ചേർത്ത് കട്ട കൂടാതെ നന്നായി മിക്സ് ചെയ്യുക
പഞ്ചസാര ചേർക്കുക: ക്രീം ചേർത്ത പാലിൽ പഞ്ചസാര ചേർക്കുക , ചെറിയ ചൂടിൽ ഇളക്കി യോജിപ്പിക്കുക
മൈദ ചേർക്കുക: 2 ടേബിൾസ്പൂൺ മൈദ കുറച്ച് പാലിൽ കട്ടയില്ലാതെ കലക്കി ഒഴിക്കുക . കുറുകി വരുമ്പോൾ തീ അണക്കുക . വാനിലാ എസ്സൻസ് ചേർക്കുക (ഇഷ്ടമുള്ള എസ്സൻസ് ചേർക്കാം ).ശേഷം നന്നായി ഇളക്കുക
ഐസ്ക്രീം മിശ്രിതം ഫ്രിജിൽ വയ്ക്കുക. 2-3 മണിക്കൂർ തണുത്തുകഴിഞ്ഞാൽ മിക്സിയിൽ അടിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഐസ്ക്രീം മൃദുവായി വരും.ശേഷം വീണ്ടും ഫ്രീസറിൽ വെക്കുക .
6 മണിക്കൂർ ഫ്രീസറിൽ വച്ചതിനു ശേഷം ഉപയോഗിക്കുന്നതാകും നല്ലത്
content highlight : simple-ice-cream-recipe