വളരെ വ്യത്യസ്തമായി ഒരു അച്ചാർ തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചേന അച്ചാർ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അരിഞ്ഞ് വെച്ച ചേന ഉപ്പും മുളകും ചേര്‍ത്ത് യോജിപ്പിച്ചു അര മണിക്കൂര്‍ കഴിഞ്ഞു എണ്ണയില്‍ വറുത്തെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ചു, ചൂടായി വന്നാല്‍, കടുക്, ഉലുവ, വറ്റല്‍മുളക്, എന്നിവ മൂപ്പിച്ചെടുക്കുക. കടുക് പൊട്ടി വന്നാല്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്ത് കൊടുക്കാം. ഇവ ഒന്ന് വഴന്നു വന്നാല്‍, ഫ്‌ളയിം ഓഫ് ചെയ്തു മഞ്ഞള്‍ പൊടി, മുളക് പൊടി, കായം എന്നിവ ചേര്‍ത്ത് ഒന്ന് ഇളക്കി കൊടുക്കാം. ഇവ ഒന്ന് പച്ചമണം മാറി വന്നാല്‍, വറുത്തു വെച്ച ചേന, ആവശ്യത്തിന് ഉപ്പ്, നാരങ്ങാ നീര്, വിനെഗര്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കാം. ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം ചേര്‍ത്ത് കൊടുക്കാം. രുചികരമായ ചേന അച്ചാര്‍ റെഡി.