ആദരണീയനായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കെപിസിസി രണ്ട് ദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസി യും ഡിസിസി കളും പ്രഖ്യാപിച്ചിരുന്ന സമ്മേളനങ്ങൾ (ഡിസംബർ 26) ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ാം തീയതിയിലേക്ക് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി പുന:നിർണ്ണയിച്ചതായി കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു. പരിപാടികൾ ഡിസംബർ 28ാം തീയതി മുൻ നിശ്ചയിച്ച സമയത്ത് നടക്കുന്നതായിരിക്കും.
CONTENT HIGHLIGHTS; Death of MT: KPCC announces two days of mourning