ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ വെണ്ടയ്ക്ക കറി തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- വെണ്ടയ്ക്ക: 15
- കുഞ്ഞു ള്ളി: 8
- കറിവേപ്പില
- ചുവന്ന മുളകുപൊടി: 4 ടേബിൾസ്പൂൺ
- മഞ്ഞൾ: 1ടേബിൾസ്പൂൺ
- തേങ്ങാപ്പാൽ: 3 കപ്പ്
- ഉപ്പ്
- കുടംപുളി: 2 കഷണങ്ങൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്കയും 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. കറിവേപ്പില തേങ്ങാപ്പാൽ കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. കറി നന്നായി വറ്റി എണ്ണ തെളിഞ്ഞ് വരുന്നത് വരെ 10 മിനിറ്റ് തിളപ്പിക്കുക.
അരിഞ്ഞ 3 കുഞ്ഞുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ചതിനു ശേഷം 1/4 ടീസ്പൂൺ ചുവന്ന മുളകുപൊടിയും ചേർത്ത് ഇത് കറിയിൽ ചേർക്കുക. 5-10 മിനിറ്റ് നേരത്തേക്ക് മൂടി വയ്ക്കുക ചോറിനൊപ്പം വിളമ്പുക.