മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബുദയ്യ കിംഗ്സ് ഡെൻ്റൽ സെൻ്ററുമായി ചേർന്ന് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു. പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജോയിൻ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവ്വഹിച്ചു.എൺപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ഡോ: ആഗ്ന നേതൃത്വം നൽകി. ഡോ: രേഷ്മ ദന്ത സംരക്ഷണത്തേക്കുറിച്ച്
ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഡോ: നൗഫൽ, ഡോ: മുഹമ്മദ് ജിയാദ്, ഡോ: നാസിയ എന്നിവരുടെ സേവനം ക്യാമ്പിൻ്റെ വിജയത്തിന് മുതൽക്കൂട്ടായി.
ക്യാമ്പിൻ്റെ നടത്തിപ്പിനായി സഹകരിച്ച കിംഗ്സ് ഡൻ്റൽ സെൻ്ററിന് പത്തേമാരിയുടെ സ്നേഹാദരവായി മൊമൻ്റോ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ സൂപ്പർവൈസർ ശ്രീ. ഇബ്രാഹിമിന് കൈമാറി.
ട്രഷറർ ഷാഹിദ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്‌കുമാർ, ദിവിൻ കുമാർ, വിപിൻ കുമാർ, ലിബിഷ്, ലൗലി, ശോഭന, റജില, മേരി അസോസിയേഷൻ അംഗം അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.