ചിക്കൻ വെച്ച് ഒരുപാട് സ്‌പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് അല്ലെ, ഇത്തവണ രുചികരമായ ചിക്കൻ ഒണിയൻ ചുക്ക പരീക്ഷിച്ചാലോ?
ആവശ്യമായ ചേരുവകൾ
- കോഴിയിറച്ചി – 1 കിലോഗ്രാം
- സവാള – 5 എണ്ണം
- തക്കാളി – 2 എണ്ണം
- പച്ചമുളക് – 5 എണ്ണം
- ഇഞ്ചി – 25 ഗ്രാം
- വെളുത്തുള്ളി – 25 ഗ്രാം
- പെരുംജീരകം – 5 ഗ്രാം
- കുരുമുളക് പൊടി – 5 ഗ്രാം
- മുളക് പൊടി (കാശ്മീരി ) 25 ഗ്രാം
- മഞ്ഞൾ പൊടി – 5 ഗ്രാം
- മസാല പൊടി – 10 ഗ്രാം
- കറിവേപ്പില -2 തണ്ട്
- മല്ലിയില – ആവശ്യത്തിന്
- നാരങ്ങ – 1 എണ്ണം
- എണ്ണ – 100 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മൂന്ന് സവാള ചെറുതായി അരിഞ്ഞ് പാതി എണ്ണയിൽ വറുത്ത് വയ്ക്കണം.ഇനി കോഴിയിറച്ചി സാധാരണ കറിക്ക് കഷണമാക്കുന്നതിൻ്റെ പകുതി വലുപ്പത്തിൽ വൃത്തിയാക്കി, റെഡിയാക്കി ഒരു നല്ല പാത്രത്തിൽ വെക്കുക. കഴുകി വൃത്തിയാക്കിയ ഇഞ്ചിയും, വെളുത്തുള്ളിയും അരച്ച് തേയ്ക്കണം. പിന്നെ പൊടികളും, ഇലകളും ചേർത്തശേഷം നാരങ്ങ നീര് ഒഴിക്കണം. ശേഷം വറുത്ത സവാളയിട്ട് എല്ലാം കൂടി എണ്ണ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഒരു മണിക്കൂർ മാറ്റി വെക്കണം.
ചട്ടിയിൽ ബാക്കി എണ്ണ ഒഴിച്ച് പെരുംജീരകം ഇട്ട് മൂപ്പിച്ച് രണ്ട് സവാള അരിഞ്ഞ്, പച്ചമുളക് രണ്ടായി കീറി ചെറുതായി ഇളക്കണം. നന്നായി വഴണ്ട് വന്ന ശേഷം തക്കാളി ചെറുതായി അരിഞ്ഞ് ചട്ടിയിൽ അതിൽ ചേർക്കുക. എല്ലാം കൂടി നന്നായി വെന്തു വരുമ്പോൾ പാത്രത്തിൽ എരിവും ഉപ്പും എല്ലാം പിടിച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇടുക. ഒരു കാരണവശാലും വെള്ളം ഉപയോഗിക്കരുത്. ഇനി ചട്ടി അടച്ച് വെച്ച് തീ കുറച്ച് അര മണികൂർ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കുക. ചിക്കൻ ഒണിയൻ ചുക്ക.