മുന്‍നിര ബേബി കെയര്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ നാലു പുതിയ എക്സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്തും തൃശൂര്‍ ജില്ലയിലെ ചാവക്കാടുമാണ് രണ്ടു വീതം സ്റ്റോറുകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കേരളത്തിലെ പോപ്പീസ് സ്റ്റോറുകളുടെ എണ്ണം 81 ആയി.
2026 സാമ്പത്തിക വര്‍ഷം പുതുതായി 42 സ്റ്റോറുകള്‍ ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളിലായി തുറന്ന് ആകെ സ്റ്റോറുകളുടെ എണ്ണം 118ലെത്തിക്കാനാണ് പദ്ധതി. ഗുണമേന്മയ്ക്കാണ് പോപ്പീസ് മുന്തിയ പരിഗണന നല്‍കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇതിനെ അടിസ്ഥാനമാക്കിയാണ്. പാദരക്ഷകള്‍, വലിയ കളിപ്പാട്ടങ്ങള്‍, റിമോട്ട് കാറുകള്‍ തുടങ്ങി ഉല്‍പ്പന്നശ്രേണി കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനും പദ്ധതിയുണ്ടെന്ന് പോപ്പീസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഷാജു തോമസ് പറഞ്ഞു.