വൈകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബീറ്റ്റൂട്ട് ചിപ്സ് ആയാലോ? ഇത് പരീക്ഷിച്ചുനോക്കൂ. കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് നന്നായി കഴുകിയശേഷം കനം കുറച്ച് അരിയണം. വട്ടത്തിലോ നീളത്തിലോ അരിയാം. ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക. എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടി ഉപയോഗിക്കാം. ശേഷം ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്യാം, ഉഗ്രൻ ബീറ്റ്റൂട്ട് ചിപ്സ് റെഡി.