രാത്രിയില്‍ കഴിക്കാവുന്ന ഒരു സ്‌പെഷ്യല്‍ ഉപ്പുമാവ് റെസിപ്പി നോക്കിയാലോ? ഒരു ഹെൽത്തി ഉപ്പുമാവ് റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഓട്സ് – 1 കപ്പ്
- എണ്ണ – 1 ടേബിള്‍ സ്പൂണ്‍
- അണ്ടിപ്പരിപ്പ് – കുറച്ച്
- ഉണക്ക മുന്തിരി – കുറച്ച്
- കടുക് – 1/4 ടീസ്പൂണ്‍
- സവാള അരിഞ്ഞത് – പകുതി
- പച്ചമുളക് : 2
- ഇഞ്ചി – 1/2 ഇഞ്ച് വലിപ്പത്തില്‍
- കറിവേപ്പില – കുറച്ച്
- ബീന്‍സ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
- കാരറ്റ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
- വെള്ളം – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
തയാറാക്കുന്ന വിധം
ഓട്സ് 5 മിനിറ്റ് ചെറിയ തീയില്‍ വറുക്കുക (കുഴഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഓട്സ് വറുത്തെടുക്കുന്നത്). എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്ത് കോരുക. ശേഷം കടുകിട്ട് പൊട്ടിച്ച്, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ബീന്‍സ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർത്തുകൊടുക്കുക. ഇനി വറത്തു വച്ച ഓട്സ് ചേർത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.(ഇടയ്ക്കിടെ ഇളക്കി കൊടുക്കണം) അതിനുശേഷം തേങ്ങ ചിരകിയത് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2-3 മിനിറ്റ് കൂടി അടച്ച് വെച്ച് വേവിക്കുക. ഓട്സ് ഉപ്പുമാവ് റെഡി!