ഉച്ചയൂണിന് വിളമ്പാൻ ഒരു സ്പെഷ്യൽ ചിക്കൻ വിഭവം ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു മൺചട്ടിയെടുത്ത് അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേർക്കുക.
ശേഷം ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. വറ്റൽമുളക് ചേർത്ത് വഴറ്റി യോജിപ്പിക്കുക. ചെറിയ ഉള്ളി നന്നായി വാടി കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത്, അൽപ്പം ഉപ്പുമിട്ട് വഴറ്റി മസാല ചിക്കൻ കഷ്ണങ്ങളിൽ പിടിപ്പിക്കുക.
ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. നന്നായി അടച്ചുവെച്ച് വേവിക്കുക. വെള്ളം ചേർക്കാതെ ഇരുന്നാൽ ചിക്കൻ വേവുമോ, അടിയിൽ പിടിക്കുമോ എന്നൊന്നും ആശങ്ക പെടേണ്ടെതില്ല. ചിക്കനിൽ നിന്ന് ഊറിവരുന്ന വെള്ളത്തിൽ ചിക്കൻ വേവായ്കൊള്ളും. വെന്തുകഴിയുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.