Food

ഈ ഉരുളക്കിഴങ്ങ് മസാലയ്ക്ക് സ്വാദ് അല്പം കൂടും | Potato masala

ചിക്കന്‍കറിയുടെ രുചിയുള്ള സ്‌പെഷ്യല്‍ ഉരുളക്കിഴങ്ങ് മസാല തയാറാക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള രുചികരമായ ഒരു വിഭവമാണ് ഇത്, ചോറിനും ചപ്പാത്തിക്കുമെല്ലാം കഴിക്കാൻ ഇത് കിടിലൻ സ്വാദാണ്.

ആവശ്യമായ ചേരുവകള്‍

  • ഉരുളക്കിഴങ്ങ്- ഒരു കിലോ
  • ഉള്ളി- മൂന്നെണ്ണം
  • തക്കാളി- മൂന്നെണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
  • കസ്‌കസ് – 1 ടേബിള്‍ സ്പൂണ്‍
  • കറുവപ്പട്ട- 2 കഷ്ണം
  • ഗ്രാമ്പൂ- അഞ്ചെണ്ണം
  • പെരുഞ്ചീരകം- 1 ടീസ്പൂണ്‍
  • തേങ്ങ ചിരകിയത്- പകുതി തേങ്ങ
  • മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
  • വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍
  • മുളക് പൊടി- ഒന്നര ടീസ്പൂണ്‍
  • മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • കറിവേപ്പില
  • തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. കസ്‌കസ്. കറുവപ്പട്ട., ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക. ഉള്ളി നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. കുറച്ച് കറിവേപ്പില, തക്കാളി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.

നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക. തേങ്ങ വറുക്കേണ്ടതില്ല. ഈ മസാലയും അരപ്പും തിളപ്പിച്ച ഉരുളക്കിഴങ്ങിലേക്ക് ചേര്‍ത്ത് ഉരുളക്കിഴങ്ങും മസാലയും വേവുന്നത് വരെ വീണ്ടും തിളപ്പിക്കുക. കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം.