അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലംമുതല്‍ എം ടി വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍ തന്നോടൊപ്പമുണ്ടെന്ന് സംവിധായകനും നടനുമായ മധുപാല്‍. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ എനിക്ക് മുൻപിലുണ്ടെന്ന തരത്തിൽ കാണാൻ കഴിഞ്ഞിരുന്നു. ആ മനുഷ്യരൊക്കെയും നമുക്ക് മുന്‍പിലുണ്ടെന്ന രീതിയില്‍ എഴുതിയ കഥാകാരനാണ് എംടിയെന്നും അദ്ദേഹത്തിൻ്റെ ഓരോ വാക്കിനും അതിൻ്റേതായ അര്‍ഥമുണ്ടായിട്ടുണ്ട്. ഭാഷയെ കൃത്യമായി അടയാളപ്പെടുത്തി. ഭാഷയ്ക്ക് വേണ്ടി അത്രമേല്‍ സഹായം ചെയ്തു. തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെട്ടും ഒരുപാട് കാര്യങ്ങള്‍ ചെയ്തു മധുപാൽ പറഞ്ഞു.
ആ മനുഷ്യൻ്റെ മരിച്ച മുഖം കാണാന്‍ ആഹിക്കുന്നില്ല. ചേതനയറ്റ ആ മുഖം കാണുന്നതിനപ്പുറത്തേക്ക് ഭയങ്കര ഊര്‍ജമുള്ള, മനുഷ്യരെ മനസ്സുകൊണ്ടും കണ്ണുകൊണ്ടും നോക്കിയിട്ടുള്ള നമ്മളെ ചേര്‍ത്തുപിടിച്ചിട്ടുള്ള മുഖം കാണുന്നതാണ് എൻ്റെ ആഗ്രഹം. പുതിയ തലമുറ പോലും എംടിയെ വായിക്കുന്നു. എന്താണ് എം.ടി.യെ വായിക്കാന്‍ കാരണമെന്ന് ചോദിക്കുമ്പോള്‍ അതിനകത്ത് സ്‌നേഹമുണ്ടെന്നായിരുന്നു ആ കുട്ടികള്‍ പറഞ്ഞിരുന്നത്’. അദ്ദേഹം എഴുതിയ കൃതികള്‍ ലോകമുള്ള കാലം വരെ, മലയാളിയുള്ളിടത്തോളം കാലം വരെ നിലനില്‍ക്കും. മധുപാൽ കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത് . 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംവഭവിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.
















