എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എ എ റഹിം എം പി. എം. ടി എന്ന രണ്ടക്ഷരം, മലയാളത്തിന്റെ പര്യായം തന്നെയായിരുന്നു. തന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളിലൂടെ ആ മഹാമനുഷ്യൻ മരണമില്ലാതെ ജീവിക്കും എന്നാണ് റഹിം പങ്കുവെച്ച അനുശോചന പോസ്റ്റിൽ കുറിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
എം. ടി എന്ന രണ്ടക്ഷരം, മലയാളത്തിന്റെ പര്യായം തന്നെയായിരുന്നു. തന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളിലൂടെ ആ മഹാമനുഷ്യൻ മരണമില്ലാതെ ജീവിക്കും…
വായിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും…
മലയാളിയുടെ മനസ്സിൽ പെയ്തിറങ്ങിയ മഞ്ഞും മുഴങ്ങുന്ന രണ്ടാമൂഴവും വായനാനുഭൂതിയുടെ നാലുകെട്ടും അഭ്രപാളിയിൽ ആ രണ്ട് അക്ഷരം കോറിയിട്ട വടക്കൻ വീരഗാഥയും വൈശാലിയും നമ്മുടെ മനസ്സുകളിൽ കൊത്തിയ പെരുന്തച്ചനും അങ്ങനെ അങ്ങനെ എം.ടി എന്ന ഇതിഹാസം നമുക്ക് മരിക്കുന്നില്ല…
ആദരാഞ്ജലികൾ..!
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത് . 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംവഭവിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.