India

ക്രിസ്തുമസ് ദിനത്തില്‍ സാന്താ ക്ലോസ് വേഷം ധരിച്ച് ഡെലിവറി ചെയ്ത സൊമാറ്റ റൈഡര്‍; ഇന്‍ഡോറില്‍ സാന്ത വേഷം മാറ്റാന്‍ ആവശ്യപ്പെട്ട് ചിലര്‍, സംഭവത്തിന്റെ വീഡിയോ വൈറല്‍

രാജ്യത്തുടനീളമുള്ള സൊമാറ്റോ ഡെലിവറി റൈഡര്‍മാര്‍ ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസിന്റെ വേഷം ധരിച്ച് ഉപഭോക്താക്കളെ സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നു. എന്നിരുന്നാലും, ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ റൈഡര്‍മാരെ ഉപദ്രവിച്ച ഒറ്റപ്പെട്ട കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഒരു വൈറല്‍ വീഡിയോയില്‍ ഒരു സൊമാറ്റോ റൈഡര്‍ തന്റെ സാന്താക്ലോസ് വേഷം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി. ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, സൊമാറ്റോ ഡെലിവറി ബോയിയെ ഒരാള്‍ ചോദ്യം ചെയ്യുന്നത് കണ്ടു. ഹിന്ദു ജാഗരണ്‍ മഞ്ചിലെ അംഗങ്ങള്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അയ്യാള്‍ തന്നെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മനസിലാക്കാം.

ഇന്‍ഡോറില്‍ എന്താണ് സംഭവിച്ചത്
തന്റെ കമ്പനി ചില ഡെലിവറി ഏജന്റുമാര്‍ക്ക് സാന്താക്ലോസ് വസ്ത്രങ്ങള്‍ നല്‍കിയെന്ന് സോമാറ്റോ റൈഡര്‍ അവകാശപ്പെടുന്നത് വീഡിയോയില്‍ കാണിക്കുന്നു. എന്തുകൊണ്ടാണ് സൊമാറ്റോ തങ്ങളുടെ റൈഡര്‍മാരോട് ഹിന്ദു ആഘോഷങ്ങള്‍ക്ക് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടാത്തതെന്ന് വീഡിയോ ഷൂട്ട് ചെയ്യുന്ന വ്യക്തി ചോദിക്കുന്നു. ‘ഹിന്ദു ഉത്സവങ്ങളില്‍ ഡെലിവറി ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശ്രീരാമന്റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല?’ ആള്‍ ചോദിക്കുന്നു.

സൊമാറ്റോ ഡെലിവറി റൈഡര്‍ വസ്ത്രധാരണ രീതിയുടെ പ്രത്യേകതകള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീഡിയോ എടുക്കുന്നയാള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. അയ്യാള്‍ തന്റെ വാദങ്ങള്‍ നിരത്തി അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. അതിനുശേഷം സൊമാറ്റോക്കാരന്റെ മുഴുവന്‍ പേര് സ്വയം പറയാന്‍ ആവശ്യപ്പെടുന്നു. തന്റെ പേര് അര്‍ജുനാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവന്‍ അങ്ങനെ ചെയ്യുന്നു. ക്യാമറയ്ക്ക് പുറത്തുള്ള ആള്‍ ഹിന്ദിയില്‍ അവനോട് പറയുന്നു, ”അര്‍ജുന്‍ ഭായ് ഞങ്ങള്‍ ഹിന്ദുക്കളാണ്. അവന്റെ സാന്താ വേഷത്തില്‍ നിങ്ങള്‍ എന്ത് സന്ദേശമാണ് അയക്കാന്‍ ശ്രമിക്കുന്നത്? ‘ഉതാരോ യേ ഏക് മിനിറ്റ്. ടോപ്പി ഉടാരോ (ഈ വേഷം നീക്കം ചെയ്യുക. ഈ തൊപ്പി നീക്കം ചെയ്യുക),” അര്‍ജുനോട് പറഞ്ഞു.

തന്റെ ചുവന്ന സാന്താ ജാക്കറ്റും ട്രൗസറും അഴിച്ചുമാറ്റിയതിനാല്‍ സൊമാറ്റോ കമ്പനി തന്റെ ഐഡി ബ്ലോക്ക് ചെയ്യണമെന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഗുണമുണ്ടായില്ല. കമ്പനി അധികൃതര്‍ അതി കാര്യമായിട്ട് എടുത്തില്ല. ഡെലിവറി ബോയിയുടെ വേഷവിധാനം അഴിച്ചുമാറ്റിയ ആള്‍ പറയുന്നതും കേട്ടു: ‘ യേ ഇസ്സ് തരീകെ കെ ലോഗ് ഹേ ജോ കി ഹിന്ദു ത്യോഹാരോ പേ ഇന്‍കി ബുദ്ധി ലാഗ്ബാഗ് മാരി ജാതി ഹൈ ഓര്‍ ക്രിസ്ത്യന്‍ ഔര്‍ ഇസ്ലാമിക് ത്യോഹാര്‍ പേ ഇങ്കോ ബഹുത് അച്ഛേ സന്ദേശ് ദേനെ രേഹ്താ ഹേ (ഇവരൊക്കെ ഇത്തരത്തിലുള്ള ആളുകളാണ്. ഹിന്ദു ആഘോഷങ്ങള്‍ ആഘോഷിക്കാതെ ക്രിസ്ത്യന്‍, ഇസ്ലാം ഉത്സവങ്ങള്‍ ആഘോഷിക്കുന്നതാണ് ഉത്സാഹം)’

തന്റെ സാന്താ ഗിയര്‍ നീക്കിയതിന് സൊമാറ്റോ ഡെലിവറി റൈഡര്‍ക്ക് അയ്യാള്‍ നന്ദി പറഞ്ഞ് ‘ ജയ് ശ്രീ റാം ‘ എന്ന് പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദശലക്ഷക്കണക്കിന് വ്യുവ്‌സ് കിട്ടി. അതേസമയം, ക്രിസ്മസിന് സാന്താ വേഷം ധരിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട കുറഞ്ഞ ശമ്പളമുള്ള ഗിഗ് തൊഴിലാളികളെ പിന്തുണച്ച് സംസാരിക്കാത്തതിന് സൊമാറ്റോ കമ്പിനിക്ക് രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നും നേരിടേണ്ടി വന്നത്.