ചേരുവകൾ
ഓട്സ് -1 കപ്പ്
ഉള്ളി – 1 ചെറിയ കഷ്ണം
തക്കാളി – 1 ചെറിയ കഷ്ണം
മിക്സഡ് ഹെർബ്സ് – 1 നുള്ള്
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മാഗി മസാല – 1 പാക്കറ്റ്
ഇഞ്ചി – 1 ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
മല്ലിയില
എണ്ണ – 1 ടീസ്പൂൺ
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മിക്സഡ് ഹെർബ്സ് ഇടുക. അതിലേക്കു ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്തു ചെറുതായിട്ട് വഴറ്റുക. അതിലേക്കു തക്കാളി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് വഴറ്റി മാഗി മസാല ചേർത്ത് ഇളക്കുക. ഇതിലേക്ക് ഓട്സ് ചേർത്ത് ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കുക. അതിലേക്കു 2 കപ്പിന് അടുത്ത് വെള്ളം ചേർത്തു മീഡിയം തീയിൽ വേവിക്കുക. വെള്ളം വറ്റി വന്നാൽ അതിലേക്കു മല്ലിയില അരിഞ്ഞത് ചേർത്തിളക്കി തീ അണയ്ക്കുക.
content highlight : oats-recipe