Business

പരിമളം പരത്താൻ ഫാസ്റ്റ്ട്രാക്ക് ; സുഗന്ധലേപന നിര അവതരിപ്പിച്ചു

വ്യത്യസ്ത സുഗന്ധത്തിലും ബ്രാന്‍ഡിലുമുള്ള പെര്‍ഫ്യൂമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വിപണി കീഴടക്കുന്ന സുഗന്ധലേപന വസ്തുക്കള്‍ സുഗന്ധത്തിനു വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. മറിച്ച് മാനസിക സന്തോഷം നല്‍കാനും കൂടിയാണ്. ഇപ്പോൾ ഇതാ മുൻനിര യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് പുതിയ സുഗന്ധലേപന നിര അവതരിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയുള്ളതും എന്നാൽ ഉയർന്ന നിലവാരമുള്ളതുമായ ആറ് വ്യത്യസ്ത സുഗന്ധദ്രവ്യങ്ങളാണ് ഫാസ്റ്റ്ട്രാക്കിന്റെ പുതിയ സുഗന്ധലേപന നിരയിൽ പുറത്തിറക്കിയിരിക്കുന്നത്.

യുവതലമുറയുടെ മുൻഗണനകള്‍ പരിഗണിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയതാണ് ഫാസ്‌റ്റ്ട്രാക്കിന്‍റെ പുതിയ സുഗന്ധലേപനങ്ങള്‍. ഉപഭോക്തൃ ഗവേഷണത്തിലൂടെ, ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങളുടെ പ്രധാന ഉപയോഗ സാഹചര്യങ്ങൾ തിരിച്ചറിയുകയും ഈ അവസരങ്ങള്‍ക്ക് പൂർണ്ണമായും അനുയോജ്യമായ സുഗന്ധദ്രവ്യങ്ങൾ വികസിപ്പിക്കുകയുമായിരുന്നു.

പുരുഷന്മാർക്കായി ഓറിയന്റൽ നോട്ടോടു കൂടിയ വുഡി ഫ്രാഗ്രൻസായ നൈറ്റ് ഔട്ട്, ഫ്രഷ് വുഡി സെന്റായ റഷ്, ദൈനംദിന ആത്മവിശ്വാസത്തിനായുള്ള ക്ലാസിക് സുഗന്ധലേപനമായ ഈസ് എന്നിവയാണുള്ളത്. സ്ത്രീകൾക്കായുള്ള ശേഖരത്തിൽ പുഷ്പ സുഗന്ധമായ ലഷ്, പ്രൊഫഷണലുകൾക്കായുള്ള ഫ്ളോറൽ സെന്റായ ഗേൾ ബോസ്, പൗരസ്ത്യ സുഗന്ധമായ വാൻഡർ എന്നിവയാണുള്ളത്. 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില.

ഇന്ത്യൻ സുഗന്ധലേപന വിപണിയിൽ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഡിയോഡറന്‍റുകളിൽ നിന്ന് ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യവുമായ മികച്ച സുഗന്ധദ്രവ്യങ്ങളിലേക്ക് മാറാൻ ഇന്ത്യൻ യുവാക്കള്‍ തയ്യാറാണെന്ന് ഞങ്ങളുടെ ഗവേഷണങ്ങള്‍ കാണിക്കുന്നുവെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് ഫ്രാഗ്രാൻസസ് ആൻഡ് ഫാഷൻ ആക്‌സസറീസ് ഡിവിഷൻ സിഇഒ മനീഷ് ഗുപ്‌ത പറഞ്ഞു.
ഫാസ്റ്റ്ട്രാക്ക്, ടൈറ്റൻ സ്റ്റോറുകളിലും ലഭിക്കും. ഇ-കൊമേഴ്സ് സൈറ്റുകളിലും ലഭ്യമാക്കും.