Recipe

നല്ല കിടിലൻ പാവക്ക തോരൻ; ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് കാലിയാവുന്നത് അറിയില്ല | pavakka-thoran-recipe

പാവയ്ക്ക ഉപയോഗിച്ച്‌ സിമ്പിൾ അയി തോരൻ ഉണ്ടാക്കാം

 

ആവശ്യമായ ചേരുവകൾ

പാവയ്ക്ക- രണ്ട്
കാരറ്റ്- മൂന്ന്
സവാള- ഒന്ന്
പച്ചമുളക്- അഞ്ച്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്- ഒരു ടീസ്പൂൺ
ഉഴുന്നു പരിപ്പ്- അര ടീസ്പൂൺ
കറിവേപ്പില
വറ്റൽമുളക്
തേങ്ങ
ഉപ്പ്- ആവശ്യത്തിന്

 

 

തയ്യാറാക്കുന്ന വിധം

ആദ്യമായി രണ്ട് പാവയ്ക്കയും, മൂന്ന് കാരറ്റും ചെറുതായി അരിഞ്ഞ്​ ഒരു ബൗളിലേയ്ക്കെടുക്കുക.ഇതിലേയ്ക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തിളക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കണം.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക.ഇതിലേയ്ക്ക് അര ടീസ്പൂൺ ഉഴുന്നു പരിപ്പ് ചേർത്ത് വറുക്കുക.ഇനി രണ്ടോ മൂന്നോ വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.ശേഷം കാരറ്റും പാവക്കയും തയ്യാറാക്കി വെച്ചിരിക്കുന്നത് ഇതിലേയ്ക്ക് ചേർത്തിളക്കുക.ഇതിനി ഇടത്തരം തീയിൽ അടച്ചുവെച്ച് പത്തോ പതിനഞ്ചോ മിനിറ്റ് വേവിക്കുക. അടിക്കുപിടിക്കുന്നത് തടയാൻ ഇടയ്ക്ക് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതോടെ നല്ല സ്വദേറും കയ്പ്പില്ല പാവയ്ക്ക തോരൻ റെഡി.

content highlight : pavakka-thoran-recipe