ചേരുവകൾ
- ചിക്കൻ മുക്കാൽ കിലോ
- ചെറിയ ഉള്ളി 12 എണ്ണം
- വെളുത്തുള്ളി 6 എണ്ണം
- ഇഞ്ചി ചെറിയ കഷ്ണം
- വറ്റൽ മുളക് 12 എണ്ണം
- പെരും ജീരകം ഒരു ടേബിൾ ടിസ്പൂൺ
- മല്ലി 2 ടേബിൾ സ്പൂൺ
- ഗ്രാമ്പൂ 6 എണ്ണം
- പട്ട ചെറി പീസ് 5 എണ്ണം
- കറി വേപ്പില 3 തണ്ട്
- വെളിച്ചെണ്ണ 3 ടിസ്പൂൺ
- ഉപ്പ്
- മഞ്ഞൾ പൊടി ഒരു ടിസ്പൂൺ
- തേങ്ങാ പാൽ അര മുറി
- തേങ്ങയുടെ
കുറച്ചു തേങ്ങ കൊത്ത് - ഒരു ഗ്ലാസ് വെള്ളം
തയ്യാറാക്കുന്ന വിധം
ചിക്കന്റെ മസാല ഉണ്ടാകുന്നതിനു വേണ്ടി ഒരു പാനിലേക്ക് ഒരു ടിസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി അതിലോട്ടു 10 വറ്റൽ മുളക്, ഒരു ടിസ്പൂൺ കുരുമുളക്,ഒരു ടിസ്പൂൺ പെരും ജീരകം, 5 ചെറിയ കഷ്ണം പട്ട, 6 ഗ്രാമ്പൂ, 2 ടിസ്പൂൺ മല്ലി ചേർത്ത് വറുത്തു എടുത്തു ചൂടാറി മിക്സിയിൽ ഇട്ടു അരച്ച് എടുക്കണം. ഇനി ഒരു പാനിലേക്ക് 2 ടിസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി 6 അല്ലി വെളുത്തുള്ളി ചതച്ചു ചേർക്കുക കൂടെ 12 ചെറിയ ഉള്ളി 2 വറ്റൽ മുളക് ചേർത്ത് നല്ലവണ്ണം വാട്ടി എടുക്കുക. വാട്ടി എടുത്തതിനു ശേഷം അതിലോട്ടു ചിക്കൻ ചേർത്ത് കൊടുക്കുക കൂടെ ഒരു ടിസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് കൂടെ അരച്ച് വച്ച മസാല ചേർത്ത് കൊടുക്കുക. ഇനി ഇതിലോട്ട് നാളികേര കൊത്ത് കൂടെ ഒരു തണ്ട് കറി വേപ്പില ചേർത്ത് കൊടുക്കുക. അതിനു ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിച്ചെടുത്തതിന് ശേഷം അര മുറി തേങ്ങ പാൽ ചേർത്ത് നല്ല വണ്ണം വറ്റിച്ചെടുക്കുക.വറ്റിച്ചെടുത്തതിന് ശേഷം 2 തണ്ട് കറി വേപ്പില ചേർത്ത് ഒരു മിനിറ്റ് ഇളക്കി കൊടുക്കുക. ചിക്കൻ കറി റെഡി