അടുത്തകാലത്ത് നടി നയൻതാര പറഞ്ഞ ഒരു കാര്യം വളരെയധികം വൈറലായി മാറിയിരുന്നു തന്റെ മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് പലരും പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ പിച്ചി നോക്കാം എന്റെ മുഖത്ത് ഒരു തുള്ളി പോലും പ്ലാസ്റ്റിക്കില്ല എന്നാണ് നയൻതാര പറഞ്ഞത്. യഥാർത്ഥത്തിൽ നയൻതാര പറയുന്നതുപോലെ പ്ലാസ്റ്റിക് വെച്ച് ചെയ്യുന്ന ഒന്നാണോ പ്ലാസ്റ്റിക് സർജറി. അതൊരു പേര് മാത്രമാണ് ഒരിക്കലും നയൻതാര പറയുന്നതുപോലെ പ്ലാസ്റ്റിക് ഉപയോഗിച്ച് ചെയ്യുന്നതല്ല പ്ലാസ്റ്റിക് സർജറി ഇതിന് രണ്ടു വിഭാഗങ്ങളായി വിഭജിക്കാൻ സാധിക്കും.
പുനർനിർമാണ ശസ്ത്രക്രിയ, കോസ്മെറ്റിക് സർജറി എന്നാണ് രണ്ട് രീതിയിൽ ഇതിനെ മാറ്റുന്നത്. ഒന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യേണ്ടി വരുന്നതാണ് അതായത് പൊള്ളലേറ്റ ചികിത്സ അല്ലെങ്കിൽ ശരീരത്തിലെ ചില ഭാഗങ്ങൾ അടർന്നുപോകുമ്പോൾ അവിടെ നമ്മൾ ദശ വന്നു മൂടുവാൻ വേണ്ടി പ്രത്യേകമായി ചെയ്യുന്ന ഒരു സർജറിയാണ് രണ്ടാമത്തെ ഘട്ടം സൗന്ദര്യ നിർമാണത്തിനുവേണ്ടി ചെയ്യുന്ന കോസ്മെറ്റിക് സർജറിയാണ്. ഇത്തരത്തിലുള്ള കോസ്മോട്ടിക് സർജറികൾ കൂടുതലായും നടക്കുന്നത് തായ്‌ലാൻഡ് പോലെയുള്ള സ്ഥലങ്ങളിലാണ്
ഒരു വ്യക്തിയുടെ രൂപം മെച്ചപ്പെടുത്തുന്നതിനോ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ നീക്കം ചെയ്യുന്നതിനും ആണ് ഇത്തരത്തിലുള്ള സർജറികൾ ചെയ്യുന്നത് സ്ഥാനങ്ങൾ കുറയ്ക്കുക ചില സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തുക എന്നിവയൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത് നടുവേദനയോ കഴുത്തുവേദനയും ഒക്കെ ഉള്ളവർക്ക് അതിൽ നിന്ന് മോചനം ചെയ്യുവാനും ഇത്തരം ശാസ്ത്രക്രിയകൾ സഹായിക്കും എന്നാൽ ഇവർക്കുശേഷം ചില ആളുകളിൽ ക്യാൻസർ പോലെയുള്ള രോഗങ്ങൾ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സർജറികൾ ചെയ്തിട്ടുള്ള പലയാളുകളിലും ബ്രെസ്റ്റ് കാൻസർ പോലെയുള്ള രോഗങ്ങൾ വന്നതായി യാണ് കണക്കുകൾ പറയുന്നത്. 1949 മുതൽ തന്നെ കോസ്മോട്ടിക് സർജറികൾ ഉണ്ടായിട്ടുണ്ട് ഈ കാലഘട്ടത്തിൽ അമേരിക്കയിൽ മാത്രം 15,000 ത്തോളം ആളുകളാണ് ഈ സർജറിക്ക് വിധേയരായിരിക്കുന്നത്.