പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പൻ. കാലാതീതമായ രചന കൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എം.ടി വാസുദേവൻ നായരുടെ വേർപാട് മലയാളികൾക്ക് തീരാ നഷ്ടമാണ്. നിത്യ ജീവിതത്തിൽ നാം സ്ഥിരമായി കണ്ടുമുട്ടുന്നവരെ ഓർമ്മപ്പെടുത്തുന്നതാണ് എം.ടിയുടെ കഥാപാത്രങ്ങൾ. മനുഷ്യരുടെ മാനസിക സഞ്ചാരങ്ങളും വ്യഥകളും സാഹചര്യങ്ങളും മനോഹരമായ വാക്കുകളാൽ കോറിയിട്ട മലയാള സാഹിത്യകാരന്മാരിൽ പ്രഥമ സ്ഥാനീയനാണ് എം.ടി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നമ്മുടെ അഹങ്കാരമായി മാറുന്നതും. ഗൗരവപ്രകൃതിയെങ്കിലും, എംടിയുടെ ഹൃദയം പക്ഷേ നിർമമയായ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആഴക്കടലാണ്. അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ഊഷ്മളത അറിയൂ. മലയാള സാഹിത്യ കുലപതിക്ക് ശ്രദ്ധാഞ്ജലി.- ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു.