ഉദരത്തിൽ ഒരു കുഞ്ഞ് വളരാൻ തുടങ്ങുന്നതിനൊപ്പം തന്നെ നാം കേട്ടുതുടങ്ങുന്ന ഒന്നാണ് ഇനി ധാരാളം ഭക്ഷണം കഴിക്കണം എന്ന്. എന്നാൽ അങ്ങനെ വലിച്ചുവാരി കഴിക്കേണ്ടതുണ്ടോ? അങ്ങനെ കഴിച്ചാൽ അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യില്ലേ? വിശദമായി നോക്കാം.
1. ഒവിവാക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാമന്‍ മൈദയും മധുരവുമാണ്. പ്രമേഹം കൂടുന്നതിന് കാരണമാകുന്നതിനാലാണ് ഇത് ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം. പ്രിസര്‍വേറ്റീവ്‌സും ഒപ്പം കൃത്രിമമായി ചേര്‍ക്കുന്ന നിറങ്ങളും ആരോഗ്യത്തിന് കേടാണ്.
2. പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങൾ ഉപയോഗിക്കരുത്. പാസ്ചറൈസ് ചെയ്ത പാലുല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കണം. പാലുല്‍പ്പന്നങ്ങളിലെ അസംസ്‌കൃത പാല്‍, തൈര്, ചീസ് എന്നിവ ഹാനികരമായ ബാക്ടീരിയ ഉള്‍ക്കൊള്ളുന്നവയാണ്. ഇത് കാരണം ഗര്‍ഭം അലസല്‍ പോലും സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്.
3. ഒരു ദിവസം പരമാവധി 200 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ ഉപയോഗിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയും വേണം.
4. ഒഴിവാക്കേണ്ട ഭക്ഷണത്തിന്റെ കൂട്ടത്തിൽ മത്സ്യവും ഉൾപ്പെടും. മത്സ്യങ്ങൾ ഗർഭകാലത്ത് നല്ലതാണെങ്കിലും ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യങ്ങള്‍ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ അത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം.
5. വേവിക്കാത്ത ഭക്ഷണം ഒരിക്കലും ഗര്‍ഭിണികള്‍ കഴിക്കരുത്. ബാക്ടീരിയ അണുബാധയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ബാക്ടീരിയകള്‍ അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കും. മത്സ്യം മാംസം എന്നിവ കഴിക്കുമ്പോള്‍ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കാനും ശ്രദ്ധിക്കണം.
6. തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് മയോണൈസ്. അതോടൊപ്പം തന്നെ ഐസിങ് കേക്കുകള്‍, മുട്ട ചേര്‍ന്ന ഐസ്‌ക്രീം എന്നിവയും ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്.
7. ഗർഭകാലത്ത് അമിതമായി മദ്യപിച്ചാൽ അത് ഗർഭപാത്രത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കും. ഫെറ്റൽ ആൽക്കഹോൾ സ്‌പെക്ട്രം ഡിസോർഡറിനും അത് കാരണമാകും. ഗർഭസ്ഥശിശുവിന് കാഴ്ച, കേൾവി തകരാറുകൾ ഉണ്ടാകുന്നതിനും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കും.
ഗർഭിണി രണ്ടു പേർക്കുളള ഭക്ഷണം കഴിക്കണോ?
ഗർഭിണി ആയാൽ പിന്നെ രണ്ടുപേർക്കുളള ഭക്ഷണം കഴിക്കണമെന്ന നാടൻ ചൊല്ല് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. രണ്ടു മുതിർന്ന ആളുകളുടെ ഭക്ഷണം എന്ന് ഇതിന് അർഥമില്ല. മൂന്ന് മൂന്നര കിലോ ഭാരത്തിലേക്ക് വളരുന്ന കുഞ്ഞിനുളള അധിക കാലറി ഊർജമാണ് വേണ്ടത്. പോഷകാഹാരം കഴിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം അമിതാഹാരത്തിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുകയും വേണം. ആകെ ആവശ്യമായ കാലറിയുടെ അറുപതു ശതമാനം വരെ അന്നജത്തിൽ നിന്നാണ് ലഭിക്കുന്നത്. 25 ശതമാനം പ്രോട്ടീൻ ബാക്കി എണ്ണ, കൊഴുപ്പ് ഇവയിൽ നിന്നാണ് കിട്ടേണ്ടത്. ഗർഭകാലത്തെ പോഷക സമൃദ്ധമായ ഭക്ഷണം മുലയൂട്ടൽ കാലയളവിലും ഗുണകരമാകും.