പി ഭാസ്‌ക്കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954-ല്‍ റിലീസായ ‘നീലക്കുയില്‍ ‘സിനിമ അതിന്റെ എഴുപതാം വര്‍ഷത്തില്‍ നാടകമാകുന്നു.ഡിസംബര്‍ 29-ാം തീയതി വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററിലാണ് ആദ്യ സ്റ്റേജ്. ഉറൂബിന്റെ രചനയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയെത്തിയ ചിത്രത്തില്‍ ശ്രീധരന്‍ മാഷായി സത്യനും നീലിയായി മിസ് കുമാരിയുമാണ് അഭിനയിച്ചത്. മികച്ച മലയാളം ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയായിരുന്നു നീലക്കുയില്‍. ആര്‍ എസ് മധുവിന്റെ രചനയില്‍ ചലച്ചിത്ര സംവിധായകന്‍ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്യുന്നത്.
ശ്രീധരന്‍ മാഷിനെ ഫോട്ടോ ജേര്‍ണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയെ നര്‍ത്തകി സിതാര ബാലകൃഷ്ണനും അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സജനചന്ദ്രന്‍, മന്‍ജിത്ത്, റജുല മോഹന്‍, ശ്രീലക്ഷ്മി, ശങ്കരന്‍കുട്ടി നായര്‍, മാസ്റ്റര്‍ കാശിനാഥന്‍ എന്നിവരും അവതരിപ്പിക്കുന്നു.പശ്ചാത്തല സംഗീതം – അനില്‍ റാം, ലൈറ്റ് ഡിസൈന്‍- എ ഇ അഷ്‌റഫ്, കലാസംവിധാനം – അജിന്‍ എസ്, വസ്ത്രാലങ്കാരം – തമ്പി ആര്യനാട്, മ്യൂസിക് എക്‌സിക്യൂഷന്‍ – സതീഷ് കെ നാരായണന്‍, ലൈറ്റിംഗ് – ഗജഅഇ ഹരിലാല്‍, ചമയം -നാരായണന്‍, രംഗശില്പം – പ്രദീപ്, സീന്‍ സെറ്റിംഗ് – സാജു.